advertisement

കടവത്തൂർ കുറൂളിക്കാവില്‍ അഗ്നിപ്പൂരമായി പന്തോത്സവം; തീപ്പന്തങ്ങളുടെ അകമ്പടിയോടെ ഭഗവതിയുടെ എഴുന്നള്ളത്ത്

Last Updated:

തീപ്പന്തങ്ങള്‍ പ്രധാന വഴിപാടായ കടവത്തൂര്‍ കുറൂളിക്കാവ് ഭഗവതിക്ഷേത്രം. വ്രതശുദ്ധിയോടെ പന്തങ്ങളേന്തി ക്ഷേത്രം വലംവച്ച് ഭക്തര്‍. ഇഷ്ട കാര്യസിദ്ധിക്കായി ഭഗവതിക്ക് നല്‍കുന്ന വഴിപാടായാണ് ഇവിടെ ഭക്തര്‍ പന്തം കൊളുത്തുന്നത്.

കുറൂളിക്കാവിലെ പന്തോത്സവം 
കുറൂളിക്കാവിലെ പന്തോത്സവം 
തീപ്പന്തങ്ങള്‍ പ്രധാന വഴിപാടായി നടത്തപ്പെടുന്ന കടവത്തൂര്‍ കുറൂളിക്കാവ് ഭഗവതിക്ഷേത്രത്തില്‍ പന്തോത്സവം കാണാന്‍ ഭക്തജനതിരക്ക്. ഭഗവതിയുടെ സാന്നിധ്യത്തില്‍ ഭക്തരുടെ പന്തങ്ങളിലേക്ക് അഗ്നി പകര്‍ന്നു. തുടര്‍ന്ന് തീപ്പന്തങ്ങളുടെ അകമ്പടിയോടെ കാവ് വലം വെക്കലിന് ശേഷം ഭഗവതി അരയാല്‍ തറ പ്രദക്ഷിണം നടത്തി.
ഭഗവതിക്ക് നല്‍കുന്ന വഴിപാടായാണ് ഇവിടെ ഭക്തര്‍ പന്തം കൊളുത്തുന്നത്. സമീപ പ്രദേശത്തുള്ളവര്‍ വ്രതശുദ്ധിയോടെ പന്തങ്ങള്‍ സ്വന്തമായി കെട്ടിച്ചുമന്ന് കൊണ്ടുവരും. ദൂരെ നിന്നും എത്തുന്നവര്‍ക്കായി കാവിന് പരിസരത്ത് നീളമുള്ള പന്തങ്ങള്‍ വിലയ്ക്കുവാങ്ങാന്‍ കിട്ടും. നീളത്തിനും കെട്ടിനും അനുസരിച്ച് 400 രൂപ മുതലാണ് വില. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നും സംഘങ്ങളായി വ്രതക്കാര്‍ എത്തിയതോടെയാണ് കുറൂളിക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തിന് തുടക്കമായത്.
advertisement
പന്തോത്സത്തിന് പിന്നാലെ ഭഗവതി വെള്ളാട്ടം, ശാസ്തപ്പന്‍ വെള്ളാട്ടം, നാഗഭഗവതി, ഗുളികന്‍, അകം കാലന്‍, പുറംകാലന്‍, കുട്ടിച്ചാത്തന്‍, വസൂരിമാല, ഭൈരവന്‍, ചാമുണ്ഡി, ഘണ്ഡാകര്‍ണ്ണന്‍, ബപ്പൂരന്‍ എന്നീ വിവിധ തെയ്യങ്ങള്‍ കെട്ടിയാടി. പ്രദേശവാസികളുടെ മെഗാ തിരുവാതിര, സാംസ്‌കാരിക പ്രഭാഷണം, മ്യൂസിക്കല്‍ നൈറ്റ് എന്നിവയും നടന്നു. കാവിലെ വിവിധ ചടങ്ങുകള്‍ കാണാന്‍ നിരവധി പേരാണ് ഭക്തിയോടെ എത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കടവത്തൂർ കുറൂളിക്കാവില്‍ അഗ്നിപ്പൂരമായി പന്തോത്സവം; തീപ്പന്തങ്ങളുടെ അകമ്പടിയോടെ ഭഗവതിയുടെ എഴുന്നള്ളത്ത്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement