ഭർതൃവീട്ടിലെ പീഡനം: തിരുവനന്തപുരം തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ നിലയിൽ

Last Updated:

ഭർതൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഷഹ്നയെ ഭർതൃമാതാവ് മർദിക്കുന്ന ദൃശ്യങ്ങളും ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്

ഷഹ്ന
ഷഹ്ന
തിരുവനന്തപുരം: തിരുവല്ലത്ത് 22 കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. വണ്ടിത്തടം സ്വദേശി ഷഹ്നയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഷഹ്നയെ ഭർതൃമാതാവ് മർദിക്കുന്ന ദൃശ്യങ്ങളും ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭർത്താവ് നൗഫലമായി പിണങ്ങി രണ്ടു മാസമായി വണ്ടിത്തടത്തെ വീട്ടിൽ താമസിക്കുകയായിരുന്നു
കാട്ടാക്കടയിൽ ഭർതൃവീട്ടിൽ പിറന്നാൾ ചടങ്ങിന് എത്താൻ ഭർത്താവ് നിർബന്ധിച്ചത് പിന്നാലെയാണ് ഷഹ്ന ജീവിനോടുക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് നൗഫൽ വണ്ടിത്തടത്ത് എത്തി ഒന്നര വയസ്സുള്ള ഇവരുടെ കുഞ്ഞിനെ കൊണ്ടുപോയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെ ഷഹ്ന മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. ബന്ധുക്കൾ കതക് തകർത്ത് മുറിക്കുള്ളിൽ കയറിയപ്പോഴാണ് ഷഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഷഹ്നയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷഹ്നയുടെ ബന്ധുക്കളുടെ പരാതിയിൽ, ഭർതൃവീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർതൃവീട്ടിലെ പീഡനം: തിരുവനന്തപുരം തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ നിലയിൽ
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement