തിരുവനന്തപുരത്ത് ഹോസ്റ്റൽ മുറിയില്‍ കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രതിക്കു വേണ്ടി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി
തിരുവനന്തപുരത്ത് ഹോസ്റ്റൽ മുറിയില്‍ കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു. തിരുവന്തപുരം കഴക്കൂട്ടത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയാണ് പീഡനത്തിനിരയായത്. പ്രതിക്കു വേണ്ടി കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
advertisement
ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് പ്രതി അകത്തുകടന്നത്. പെൺകുട്ടി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഇറങ്ങി ഓടുകയായിരുന്നു.പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്ക് താമസിച്ചിരുന്ന പെൺകുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഹോസ്റ്റൽ അധികൃതരാണ് പോലീസിൽ പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം
advertisement
Location :
Thiruvananthapuram,Kerala
First Published :
October 17, 2025 9:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ഹോസ്റ്റൽ മുറിയില്‍ കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു