കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഭർത്താവിനെ കത്തിമുനയിൽ നിർത്തി ഭാര്യയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രതിയായ ഇംതിയാസ് ഷെയ്ഖ് (47) ഫെബ്രുവരിയില്‍ പൂനെയിലെ ഹദാപ്സറിലുള്ള ഇരയുടെ ഭര്‍ത്താവിന് 40,000 രൂപ കടം നല്‍കിയിരുന്നു
കടം വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതിയായ ഇംതിയാസ് ഷെയ്ഖ് (47) ഫെബ്രുവരിയില്‍ പൂനെയിലെ ഹദാപ്സറിലുള്ള ഇരയുടെ ഭര്‍ത്താവിന് 40,000 രൂപ കടം നല്‍കിയിരുന്നു. എന്നാല്‍ ഈ തുക തിരികെ നല്‍കാന്‍ ദമ്പതികള്‍ക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഷെയ്ഖ് അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരിയില്‍ ഇയാള്‍ ദമ്പതികളെ ഹഡപ്സര്‍ സര്‍ക്കാര്‍ കോളനിയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം ആവശ്യപ്പെട്ടു. എന്നാല്‍ അവരുടെ കൈവശം പണം ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ഇയാള്‍ കത്തി കാണിച്ച് ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. സംഭവം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
പ്രതി വീണ്ടും തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങണമെന്ന ആവശ്യവുമായി യുവതിയെ സമീപിച്ചിരുന്നു. എന്നാല്‍ യുവതി വിസമ്മച്ചതോടെ മുൻപ് ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പോസ്റ്റു ചെയ്തു. ഇതേതുടര്‍ന്നാണ് ദമ്പതികള്‍ ഹദാപ്സര്‍ പോലീസ് സ്റ്റേഷനെത്തി പരാതി നല്‍കിയതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ രവീന്ദ്ര ഷെലാകെ പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് ഷെലാക്ക് ഐഎഎന്‍എസിനോട് പറഞ്ഞു. സമാനമായ രീതിയില്‍ പ്രതി മറ്റുള്ളവരെയും ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
Location :
Pune,Maharashtra
First Published :
July 28, 2023 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഭർത്താവിനെ കത്തിമുനയിൽ നിർത്തി ഭാര്യയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍


