Rape |രാത്രി സിനിമ കണ്ടു മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നാല് പേര് പിടിയില്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
സിനിമ കണ്ടതിനുശേഷം യുവതിയും ആണ്‍സുഹൃത്തും ഷെയര്‍ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു....
വെല്ലൂര്‍: രാത്രി സിനിമ കണ്ട് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി അഞ്ച് പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം (gang rape) ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ കട്പാഡി എന്ന സ്ഥലത്താണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതികളായ നാല് പേരെ പോലീസ് അറസ്റ്റ് (arrest) ചെയ്തു. ഇവരില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായ യുവതി. സിനിമ കണ്ടതിനുശേഷം യുവതിയും ആണ്‍സുഹൃത്തും ഷെയര്‍ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ഓട്ടോയിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര് യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന 40,000 രൂപയും സ്വര്‍ണാഭരണങ്ങളും അക്രമികള്‍ കൈക്കലാക്കി.
യുവതി ഇമെയിലിലൂടെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. പിടിയിലായ പ്രതികളില്‍ രണ്ട് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്കും അയച്ചു. ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
advertisement
Sexual assault | ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; ബസ് തടഞ്ഞ് നിര്‍ത്തി കണ്ടക്ടറെ പിടികൂടി നാട്ടുകാര്‍
കോഴിക്കോട്: ചേളന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. പന്തീരാങ്കാവ് കക്കുഴി മധുസൂദനനെ(51)യാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
'ഒളോപ്പാറ' എന്ന ബസിലെ കണ്ടക്ടറാണ് പ്രതി.പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായുരുന്ന പെണ്‍കുട്ടിയുടെ അടുത്ത് ഇരുന്ന കണ്ടക്ടര്‍ ബാഗ് പിടിച്ചുമാറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
advertisement
പെണ്‍കുട്ടി മാത്രമാണ് ബസ്സില്‍ ഇറങ്ങാന്‍ ഉണ്ടായിരുന്നത്. സുവര്ണപുരം ബസ് സ്റ്റോപ്പ് കഴിഞ്ഞ ഉടനെയാണ് സംഭവം നടന്നതെന്ന് പൊലിസ് പറഞ്ഞു. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Location :
First Published :
Mar 23, 2022 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape |രാത്രി സിനിമ കണ്ടു മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നാല് പേര് പിടിയില്‍







