അഗ്നിസേനാ അംഗങ്ങളുമായി 'ചുമ്മാ പഞ്ചാരയടിക്കാൻ' കൃഷിയിടത്തിന് തീയിട്ട 44 കാരിക്ക് മൂന്നു വർഷം തടവ്
- Published by:meera_57
- news18-malayalam
Last Updated:
അഗ്നി സേനാംഗങ്ങളെ കാണുന്നതിനും അവരുമായി ശൃംഖരിക്കുന്നതിനുംവേണ്ടിയാണ് സ്ത്രീ അങ്ങനെ ചെയ്‌തെന്ന് അവര്‍ പറഞ്ഞു
കൃഷിയിടത്തില്‍ രണ്ടുതവണ മനപ്പൂര്‍വം തീയിട്ട 44കാരി ഗ്രീസില്‍ അറസ്റ്റിലായി. തീയണയ്ക്കാന്‍ വരുന്ന അഗ്നിസേനാംഗങ്ങളെ നിരീക്ഷിക്കാനും അവരുമായി 'ശൃംഖരിക്കാനുമാണ്' അവര്‍ ഇത് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. മനഃപ്പൂര്‍വം തീയിട്ടതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.
അര്‍ക്കാഡിയയിലെ ട്രിപ്പോളി മുനിസിപ്പാലിറ്റിയിലെ കെരാസിറ്റ്‌സ പ്രദേശത്ത് മനഃപൂര്‍വം ആവര്‍ത്തിച്ച്(ഓഗസ്റ്റ് 24,25 തീയതികളില്‍) കൃഷിയിടത്തിന് തീയിട്ട 44കാരിയായ ഗ്രീക്ക് വനിത അറസ്റ്റിലായെന്ന് അഗ്നിസേന പ്രസ്താവനയിൽ അറിയിച്ചു. അഗ്നി സേനാംഗങ്ങളെ കാണുന്നതിനും അവരുമായി ശൃംഖരിക്കുന്നതിനുംവേണ്ടിയാണ് സ്ത്രീ അങ്ങനെ ചെയ്‌തെന്ന് അവര്‍ പറഞ്ഞു. തീപിടിത്തമുണ്ടായ രണ്ടു സ്ഥലങ്ങളിലും സ്ത്രീയുടെ സാന്നിധ്യം കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ കാരണം കണ്ടെത്തിയത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഡെയ്ല്‍മെയില്‍ പുറത്തുവിട്ടു. വീഡിയോ പുറത്തുവന്നതോടെ സ്ത്രീയ്‌ക്കെതിരേ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടു. ധീരരായ അഗ്നി സേനയെ മനഃപൂര്‍വം അപകടത്തിലാക്കിയതിന് തക്ക ശിക്ഷ നല്‍കണമെന്ന് മറ്റൊരാള്‍ പറഞ്ഞു.
advertisement
മുമ്പും സമാനമായ സംഭവം ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൃഷിയിടത്തില്‍ മൂന്ന് തവണ തീയിട്ടത്തിന് 51കാരനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 1.28 ലക്ഷം രൂപ പിഴയായി ഈടാക്കിയിരുന്നു. ഗ്രീസില്‍ അബദ്ധത്തില്‍ കാട്ടുതീ പിടിക്കുന്നത് പോലും ക്രമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ചെറിയ തീപ്പൊരി പോലും വലിയ കാട്ടുതീയ്ക്ക് കാണമാകും.
Summary: Woman in Greece sets fire to engage in conversation with fire tenders
Location :
Thiruvananthapuram,Kerala
First Published :
September 07, 2024 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അഗ്നിസേനാ അംഗങ്ങളുമായി 'ചുമ്മാ പഞ്ചാരയടിക്കാൻ' കൃഷിയിടത്തിന് തീയിട്ട 44 കാരിക്ക് മൂന്നു വർഷം തടവ്