നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്നു; പ്ര​തിയും കുത്തേറ്റ് ആ​ശു​പ​ത്രി​യി​ൽ

  Murder| സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്നു; പ്ര​തിയും കുത്തേറ്റ് ആ​ശു​പ​ത്രി​യി​ൽ

  പ്ര​തി അ​ബ്​​ദു​ൽ റ​ഊ​ഫി​നും കു​ത്തേ​റ്റി​ട്ടു​ണ്ട്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലാ​ണ്.

  കൊല്ലപ്പെട്ട ജാഫർ

  കൊല്ലപ്പെട്ട ജാഫർ

  • Share this:
   മല​പ്പു​റം: സഹോദരി ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു. കു​റു​വ വ​റ്റ​ലൂ​ർ ല​ണ്ട​ൻ പ​ടി​യി​ലെ തു​ളു​വ​ത്ത് തു​ളു​വ​ത്ത് ജാ​ഫ​റാ​ണ് (36) കൊ​ല്ല​പ്പെ​ട്ട​ത്. ജാ​ഫ​റി​ന്റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ വെ​സ്റ്റ്​ കോ​ഡൂ​ർ തോ​ര​പ്പ അ​ബ്​​ദു​ൽ റ​ഊ​ഫാ​ണ് (41) പ്ര​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
   വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. മ​ക്ക​ര​പ്പ​റ​മ്പി​ന​ടു​ത്ത ചെ​റു​പു​ഴ ആ​റ​ങ്ങോ​ട്ട് പാ​ല​ത്തി​ലാ​ണ് ജാ​ഫ​ർ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. പ്ര​തി അ​ബ്​​ദു​ൽ റ​ഊ​ഫി​നും കു​ത്തേ​റ്റി​ട്ടു​ണ്ട്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലാ​ണ്.

   Also Read- Sandeep Murder| 'പ്രതികൾ ബിജെപി പ്രവർത്തകർ'; സന്ദീപിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആർ

   കാ​റി​ൽ മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജാ​ഫ​റി​നെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ അ​ബ്​​ദു​ൽ റഊ​ഫ് ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കുത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​രു​വ​രും കൈ​യി​ൽ ക​രു​തി​യ ആ​യു​ധ​ങ്ങ​ളെ​ടു​ത്ത് പ​ര​സ്പ​രം ആ​ക്ര​മി​ച്ചു. വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ജാ​ഫ​റി​നെ റ​ഊ​ഫ് വെ​ട്ടി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നാ​ട്ടു​കാ​രാ​ണ് ആം​ബു​ല​ൻ​സി​ൽ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ൽ സാ​മ്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

   Also Read- Murder| തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മ; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്

   അ​ബ്​​ദു​ൽ റ​ഊ​ഫ് മുൻപും ചി​ല കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മ​രി​ച്ച ജാ​ഫ​റിന്റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ കൊ​ള​ത്തൂ​ർ പൊ​ലീ​സ് പ്ര​തി​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. ചി​കി​ത്സ​യി​ലു​ള്ള റ​ഊ​ഫ് പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ്, പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ എ​സ് ​പി എം. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

   Also Read- നോട്ടീസുമായെത്തിയ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത അച്ഛനും മകനും അറസ്റ്റില്‍

   കൊ​ള​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ ​സ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്​​റ്റ്​ പൂ​ർ​ത്തീ​ക​രി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ന്നി​വ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ജാ​ഫ​റി​ന്റെ മാ​താ​വ്: ആ​യിഷ ക​റു​ത്തേ​ട​ൻ, ഭാ​ര്യ: സ​ബാ​ന ജാ​സ്മി​ൻ (വെ​സ്​​റ്റ്​ കോ​ഡൂ​ർ) മ​ക്ക​ൾ: മു​ഹ​മ്മ​ദ് ജാ​സി​ൽ, നി​ദ ഫെ​ബി​ൻ, മു​ഹ​മ്മ​ദ് ജാ​സി​ൻ, സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ബീ​ർ (യുഎ​ഇ) ന​ജ്മു​ന്നീ​സ.

   Also Read- Periya Twin Murder| പെരിയ ഇരട്ടക്കൊലപാതക കേസ്; കെ വി കുഞ്ഞിരാമൻ അടക്കം 24 പ്രതികൾ; സിബിഐ കുറ്റപത്രം സമർപ്പിച്ചു
   Published by:Rajesh V
   First published: