മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തി

Last Updated:

വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം

News18
News18
മലപ്പുറം: മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ 6.45-നാണ് കൊലപാതകം നടന്നത്. കാടുവെട്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ട പ്രവീണും പ്രതിയായ മൊയ്തീനും. ഇരുവരും രാവിലെ ഒരുമിച്ച് ബൈക്കിൽ ജോലിക്ക് പോവുകയായിരുന്നു. യാത്രാമധ്യേ ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെ മൊയ്തീൻ, കൈവശമുണ്ടായിരുന്ന കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്തു വെച്ച് തന്നെ പ്രവീൺ മരണപ്പെട്ടു. കൊലപാതകം നടന്ന പ്രദേശത്ത് രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലാണ്. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തി
Next Article
advertisement
2026ലെ പ്രവചനങ്ങൾ: പുടിന്റെ പതനം മുതൽ തേനീച്ചകൾ പരത്തുന്ന രോഗങ്ങൾ വരെ; ലോകത്തെ കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന മാറ്റങ്ങളോ?
2026ലെ പ്രവചനങ്ങൾ: പുടിന്റെ പതനം മുതൽ തേനീച്ചകൾ പരത്തുന്ന രോഗങ്ങൾ വരെ
  • 2026 പ്രവചനം: യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, രാഷ്ട്രീയ മാറ്റങ്ങൾ എന്നിവ.

  • ബാബ വംഗ, നോസ്ട്രഡാമസ്, അതോസ് സലോമി എന്നിവർ അന്യഗ്രഹ ജീവികൾ, തേനീച്ച രോഗങ്ങൾ, പുടിന്റെ പതനം പ്രവചിച്ചു.

  • വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു: ഈ പ്രവചനങ്ങൾ ശ്രദ്ധ നേടുന്നുവെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

View All
advertisement