advertisement

മലപ്പുറത്ത് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ കൂട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിൽ

Last Updated:

വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ മുബഷീര്‍ പരാതിക്കാരിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി

മുബഷീർ
മുബഷീർ
മലപ്പുറം: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍. വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറിനെ(22) ആണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 16 കാരിയെ ലൈംഗികമായി ചൂഷണംചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയെ പ്രണയംനടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഈ വിവരം പെണ്‍കുട്ടി സ്‌കൂളില്‍ അധ്യാപകരെ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ മുഖേന പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് സംഭവം.
advertisement
2022 ജനുവരിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ മുബഷീര്‍ പരാതിക്കാരിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ആര്‍ രഞ്ജിത്ത്, എസ് ഐ ഗിരീഷ്‌കുമാര്‍, സിപിഒമാരായ ഐ പി രാജേഷ്, സുരേന്ദ്രന്‍ എന്നിവരാണ് വ്യാഴാഴ്ച പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിന്‍ന്‍ഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ കൂട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിൽ
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement