മദ്യം കഴിച്ചപ്പോൾ 15 വര്‍ഷം മുന്‍പ് സഹോദരിയെ കളിയാക്കിയത് ഓർമ വന്നു; സുഹൃത്തിനെ ക്രൂര‌മായി കൊലപ്പെടുത്തി

Last Updated:

15 വര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. ഇത് മദ്യം അകത്തു ചെന്നതോടെ സുധീഷിന് ഓര്‍മ വന്നു. ഇക്കാര്യം പറഞ്ഞ് രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് സുധീഷിന്‍റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിച്ചത്.

കൊല്ലപ്പെട്ട സുധീഷ്
കൊല്ലപ്പെട്ട സുധീഷ്
തൃശൂര്‍ പൊന്നൂക്കരയില്‍ 54കാരനെ തല ഭിത്തിയിലിടിപ്പിച്ച് കൊന്നു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് വിവരം. പൊന്നൂക്കര സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. പ്രതി വിഷ്ണുവിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിഷ്ണു.
15 വര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. ഇത് മദ്യം അകത്തു ചെന്നതോടെ സുധീഷിന് ഓര്‍മ വന്നു. ഇക്കാര്യം പറഞ്ഞ് രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് സുധീഷിന്‍റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിച്ചത്.
advertisement
സുധീഷിന്‍റെ മുതുകിൽ ഹാക്സാ ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു മുറിവുണ്ടാക്കുകയും ചെയ്തു. ഇരുവരുടെയും സുഹൃത്ത് സുകുമാരന്റെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പരുക്കേറ്റ സുധീഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യം കഴിച്ചപ്പോൾ 15 വര്‍ഷം മുന്‍പ് സഹോദരിയെ കളിയാക്കിയത് ഓർമ വന്നു; സുഹൃത്തിനെ ക്രൂര‌മായി കൊലപ്പെടുത്തി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement