advertisement

പത്തനംതിട്ടയിൽ പതിനേഴുകാരി പ്രസവിച്ചു; ഒപ്പം കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ

Last Updated:

പ്ലസ് വൺ വിദ്യാർഥിനിയുമായി അടുപ്പത്തിലായ യുവാവ് പെൺകുട്ടിയുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. കുഞ്ഞിന് നിലവിൽ എട്ടുമാസം പ്രായമുണ്ട്

News18
News18
പത്തനംതിട്ടയിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഒപ്പം കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കടമ്പനാടാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ ഒപ്പം കഴിഞ്ഞിരുന്ന ബസ് കണ്ടക്ടറായ ആദിത്യനെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് ഒരുമിച്ച് താമസിക്കുകയായിരുന്നു. കുഞ്ഞിന് നിലവിൽ എട്ടുമാസം പ്രായമുണ്ട്.
ശിശുക്ഷേമ സമിതിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം അറിയുന്നത്. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.  ശൈശവ വിവാഹം നടന്നെന്ന ഊമക്കത്തിന്‍റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നടത്തിയ അന്വേഷമാണ് കേസിൽ വഴിത്തിരിവായത്. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും കൂടുതൽ അന്വേഷണത്തിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. രണ്ടാഴ്‌ച മുൻപ് ആദിത്യന് എതിരെ മറ്റൊരു സംഭവത്തിൽ പോക്സോ കേസ് എടുത്തിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ പതിനേഴുകാരി പ്രസവിച്ചു; ഒപ്പം കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement