സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
- Published by:Sarika KP
- news18-malayalam
Last Updated:
യൂത്ത് കോൺഗ്രസ് പുനലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ് പിടിയിലായ ആഷിക്.
കൊല്ലം: സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെന്മലയിലെ ശുചിമുറി നടത്തിപ്പുകാരൻ ആഷിക് ബദറുദ്ദീനാണ് (30) പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ പെണ്‍കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.
യൂത്ത് കോൺഗ്രസ് പുനലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ് പിടിയിലായ ആഷിക്. ടേക്ക് എ ബ്രേക്ക് ശുചിമുറിയിലെ ദൃശ്യങ്ങളാണ് പകർത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Location :
Idukki,Kerala
First Published :
May 21, 2024 8:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ









