കൊല്ലം: കൊല്ലത്ത് (Kollam) യുവാവിനെ വെട്ടിക്കൊലപ്പെടുത്തി (Hacked to death). കൊല്ലം പൂയപ്പള്ളി മരുതമൺപള്ളിയിലാണ് സംഭവം. മരുതമൺപള്ളി അമ്പാടിയിൽ തിലജൻ (44) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവ൦. സംഭവത്തിൽ തിലജന്റെ ബന്ധു മരുതമൺപള്ളി പൊയ്കവിളവീടിൽ സേതുവിന്റെ പേരിൽ പോയപ്പള്ളി പോലീസ് കേസ് എടുത്തു. ഇയാൾ നിലവിൽ ഒളിവിലാണ്. പൂർവവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അറിയിച്ചു.
നടുറോഡിൽ വെച്ച് തിലകനെ ആക്രമിച്ച പ്രതി കൈവെട്ടി മാറ്റി. പ്രതിയിൽ നിന്നും രക്ഷപ്പെടാനായി റോഡിന് മറുവശത്തെ മാർജിൻ ഫ്രീ മാർക്കറ്റിലേക്ക് തിലജൻ ഓടിക്കയറി. പിന്നാലെ വന്ന സേതു കടയ്ക്കുള്ളിൽ വെച്ചും തിലജനെ വെട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വെട്ടേറ്റ തിലജനെ പാരപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
നേരത്തേ, തിലജനും സഹോദരന്മാരും ബന്ധുവായ പ്രതി സേതുവും തമ്മിൽ വഴിതർക്കത്തെ ചൊല്ലി വീടുകയറി ആക്രമണമുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സേതു, തിലജന്റെ സഹോദരൻ ജലജനെ ആറ് മാസം മുമ്പ് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായി തിലജനും ജലജനും ക്വട്ടേഷൻ അംഗങ്ങളും ചേർന്ന് സേതുവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
Also read-
Murder | ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം കൈ ഞരമ്പ് മുറിച്ച് മകന്റെ ആത്മഹത്യ ശ്രമം
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അഗളി സ്വദേശി പ്രവാസി യുവാവ് അബ്ദുൽ ജലീൽ കൊലക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതി യഹിയയെ രക്ഷപ്പെടാൻ സഹായിക്കുകയും സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 8 ആയി.
കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍(34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മല്‍ എന്ന റോഷന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നബീലിന്റെ ഭാര്യാ സഹോദരനാണ് അജ്മൽ.
Also Read-
അഗളി സ്വദേശിയായ പ്രവാസിയുടെ കൊലപാതകം; അഞ്ചു പേർ അറസ്റ്റിൽ
കൃത്യത്തിന് ശേഷം യഹിയക്ക് ഒളിവില്‍ പോകുന്നതിന് അങ്ങാടിപുറത്ത് മൊബൈല്‍ഫോണും സിംകാര്‍ഡും എടുത്ത് കൊടുത്ത് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനുമാണ് മൂന്നു പേരേയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 19 ആം തീയതി യഹിയയ്ക്ക് പുതിയ സിംകാര്‍ഡും മൊബൈല്‍ഫോണും എടുത്ത് കൊടുത്തത് നബീലാണ്. നബീലിന്‍റെ ഭാര്യാസഹോദരനായ അജ്മൽ ആണ് സിം കാര്‍ഡ് സ്വന്തം പേരില്‍ എടുത്ത് കൊടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.