മദ്യപന്റെ 'സ്വപ്നദർശനം' തുണച്ചു; രണ്ടരവർഷം മുൻപ് ജ്യേഷ്ഠനെ അനുജൻ കൊന്ന് കുഴിച്ചിട്ടത് പുറത്തായി

Last Updated:

മരിച്ചയാൾ സ്വപ്നത്തിൽ വന്ന് കൊലപാതക വിവരം പറഞ്ഞെന്ന മദ്യപൻ പൊലീസിനോട് പറഞ്ഞത് നിർണായകമായി

കൊല്ലം: രണ്ട് വർ‌ഷം മുൻപ് കാണാതായ ഏരൂർ സ്വദേശിയെ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സൂചന. കൊല്ലത്ത് ഏരൂരിലാണ് 'ദൃശ്യം' സിനിമയിലേതിന് സമാനമായ നാടകീയമായ സംഭവം ഉണ്ടായിരിക്കുന്നത്. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്ററി(44)നെയാണ് അനുജന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2018ലെ ഓണക്കാലത്തായിരുന്നത്രെ സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ സജിൻ പീറ്ററും ഭാര്യ ആര്യയും അമ്മ പൊന്നമ്മയും പൊലീസ് ‌കസ്‌റ്റഡിയിലാണ്. ചോദ്യം ചെയ്യലിൽ ഷാജിയുടെ സഹോദരൻ സജിൻ ഇയാളെ കൊലപ്പെടുത്തി കിണ‌റ്റിൻകരയിൽ കുഴിച്ചിട്ടതായി സമ്മതിച്ചു.
പത്തനംതിട്ട ഡി‌വൈ‌.എസ്‌.പിക്ക് ലഭിച്ച നിർണായകമായ വിവരമാണ് കേസ് വീണ്ടും അന്വേഷിക്കാനിടയായത്. പത്തനംതിട്ട ഡി‌വൈ.‌എസ്‌.പി ഓഫീസിലെത്തിയ ഒരു മദ്യപൻ ഷാജി പീ‌റ്റർ സ്വപ്‌നത്തിൽ വന്ന് തന്റെ മരണത്തിൽ വേണ്ടപോലെ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും ബന്ധുക്കൾക്ക് തന്നോട് സ്‌നേഹമില്ലെന്നും പറഞ്ഞായി മൊഴി നൽകി. ഒരിക്കൽ ഏരൂരിലെ വീട്ടിലെത്തിയപ്പോൾ ഷാജിയും സഹോദരനും തമ്മിലുള്ള തർക്കം നേരിൽ കേട്ടെന്നും ഇത്രയും കാലം രഹസ്യമായി കൊണ്ടു നടക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.തുടർന്ന് പുനലൂർ ഡിവൈ.‌എസ്‌.പിക്ക് ഈ വിവരം കൈമാറി. അദ്ദേഹത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഏരൂർ എസ് ഐ ഇന്ന് ഷാജിയുടെ സഹോദരൻ സജിൻ, അമ്മ എന്നിവരെ ചോദ്യം ചെയ്‌തപ്പോഴാണ് വിവരം സത്യമാണെന്ന് അറിഞ്ഞത്.
advertisement
സജിന്റെ ഭാര്യയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഷാജിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി വീടിന് സമീപത്തെ കിണറിനടുത്ത് കുഴിച്ചിട്ടെന്നാണ് സജിന്റെ മൊഴി. സ്ഥലം ആർ‌ഡി‌ഒയും ഫോറൻസിക് ടീമിനും അസൗകര്യമായതിനാൽ മൃതദേഹം ഇന്ന് പുറത്തെടുക്കില്ല. നാളെ മൃതദേഹം പുറത്തെടുത്ത് പരിശോധനകളും അന്വേഷണവും നടത്തുമെന്ന് ഏരൂർ പൊലീസ് അറിയിച്ചു.
advertisement
വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നു അവിവാഹിതനായ ഷാജി പീറ്റര്‍. 2018-ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
സംഭവത്തില്‍ സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനുശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടുകയുള്ളൂ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപന്റെ 'സ്വപ്നദർശനം' തുണച്ചു; രണ്ടരവർഷം മുൻപ് ജ്യേഷ്ഠനെ അനുജൻ കൊന്ന് കുഴിച്ചിട്ടത് പുറത്തായി
Next Article
advertisement
മലപ്പുറത്ത് ജില്ലാ നേതാവടക്കം സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു
മലപ്പുറത്ത് ജില്ലാ നേതാവടക്കം സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു
  • മലപ്പുറത്ത് സിപിഐ ജില്ലാ നേതാവടക്കം പ്രവർത്തകർ ബിജെപിയിൽ ചേർന്നത് രാഷ്ട്രീയ ശ്രദ്ധ നേടുന്നു

  • വണ്ടൂർ മണ്ഡലത്തിലെ പി അരുൺ ഉൾപ്പെടെ സിപിഐയുടെ വിവിധ പദവികളിൽ പ്രവർത്തിച്ചവർ ബിജെപിയിൽ ചേർന്നു

  • ബിജെപിയിൽ ചേർന്ന പ്രവർത്തകരെ ജില്ലാ നേതാക്കൾ സ്വീകരിച്ച ചടങ്ങ് മലപ്പുറം ഈസ്റ്റ് ഓഫീസിൽ നടന്നു

View All
advertisement