ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകന്‍ ജെയ്സലിനെതിരെ കേസ്

Last Updated:

താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു.

മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സൽ ശ്രദ്ധേയനായിരുന്നു. താനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്.
താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി. ജെയ്സലിനും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്. എന്നാൽ താൻ നാട്ടിലില്ലെന്നാണ് ജെയ്സൽ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
advertisement
പ്രളയത്തിൽ പെട്ടുപോയ മനുഷ്യരെ രക്ഷിക്കാൻ കേരളത്തിന്റെ സൈന്യമായിരുന്നു മത്സ്യത്തൊഴിലാളികൾ. ആയിരക്കണക്കിന് പേരെയാണ് അവർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതിനിടയിലാണ് വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു ബോട്ടിൽ കയറാൻ പറ്റാത്തവരെ സ്വന്തം മുതുകിൽ ചവിട്ടി രക്ഷപ്പെടുത്താൻ സഹായിച്ച ജെയ‍്‍സലിന്റേത്. വേങ്ങരയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് വൈറലായത്. ജെയ്സലിന് അഭിനന്ദനവുമായി നിരവധി പേർ എത്തിയിരുന്നു.

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിൽ

സ്ഥിരമായി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിലായി. കാങ്കോല്‍ ആലക്കാട് സ്വദേശിയായ യുവാവാണ് സി സി ടി വി ദൃശ്യങ്ങളിൽ കുടുങ്ങിയത്. പയ്യന്നൂരിന് അടുത്ത് കാങ്കോല്‍ കുണ്ടയം കൊവ്വലിലാണ് സംഭവം. മോഷ്ടിച്ച് എടുക്കുന്ന അടിവസ്ത്രങ്ങൾ പിന്നീട് ഇയാൾ സമീപത്തെ കിണറുകളിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ വിഷയം ഗൗരവമായി എടുത്തത്.
advertisement
സമീപ പ്രദേശത്ത ഒരു കമ്പനിയിലെ കിണറ്റില്‍ യുവാവ് മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ തള്ളിയിരുന്നു. അടിവസ്ത്രം കണ്ടതോടെ തൊഴിലാളികൾക്ക് വെള്ളം ഉപയോഗിക്കാൻ കഴിയാതായി. പിന്നീട് കിണർ മുഴുവൻ വറ്റിച്ചു വൃത്തിയാക്കേണ്ടിവന്നു. സംഭവം വിവാദമായതോടെ പരിസരത്തെ പല യുവാക്കളും സംശയത്തിന്റെ നിഴലിലായി. തുടർന്നാണ് ചിലർ മുൻകൈ എടുത്താണ് സി സി ടി വി ഘടിപ്പിച്ചത്.
advertisement
രണ്ട് ദിവസം തുടർച്ചയായി യുവാവിന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞു. തുടർന്ന് അർധരാത്രിവരെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് നാട്ടുകാർ അടിവസ്ത്ര മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം എസ് ഐ യദു കൃഷ്ണനും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. പിടിയിലായ 26 കാരന് ഭാര്യം ഒരു കുട്ടിയും ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകന്‍ ജെയ്സലിനെതിരെ കേസ്
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement