മൂന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

Last Updated:

പ്രതി സ്വന്തം വീട്ടിൽ വച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്

News18
News18
എറണാകുളം: മൂന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതിയാണ് കേസിലെ വിധി പറഞ്ഞത്. നോര്‍ത്ത് പറവൂര്‍ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി.കെ. സുരേഷ് തടവും പിഴയും വിധിച്ചത്.
2023 ഫെബ്രുവരി 21-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി സ്വന്തം വീട്ടിൽ വച്ചാണ് കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. തുടർന്ന് കുട്ടിയുടെ കുടുംബം നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടൻ തന്നെ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക ഒടുക്കാത്ത പക്ഷം ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഇരയ്ക്ക് നല്‍കുന്നതിനും കോടതി ഉത്തരവിട്ടു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും, 30 രേഖകളും, ഏഴ് തൊണ്ടിമുതലുകളും കോടതി മുമ്പാകെ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവിത ഗിരീഷ് കുമാറാണ് ഹാജരായത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement