കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു;നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

Last Updated:

ഞായറാഴ്ച രാത്രി നഗരസഭ മുൻ കൗൺസിലറിന്റെ വീടിന് മുന്നിൽ വച്ചാണ് സംഭവം നടന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു. കോട്ടയം മാണിക്കുന്നത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും മകൻ അഭിജിത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട ആദർശും മുൻ കൗൺസിലറുടെ മകൻ അഭിജിത്തും തമ്മിലണ്ടായിരുന്ന സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ആദർശും സുഹൃത്തുക്കളും അഭിജിത്തിന്റെ വീട്ടിലെത്തി ബഹളുമുണ്ടാക്കുകയും തുടർന്ന് ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തി.
കുത്തുകൊണ്ട് ബോധരഹിതനായ ആദർശിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിജിത്തിനെതിരെ നേരത്തെയും സാമ്പത്തിക പരാതികൾ ഉയർന്നിട്ടുണ്ട്. അനിൽകുമാറിനേയും മകൻ അഭിജിത്തിനേയും പൊലീസ് ചോദ്യം ചെയ്യ്തു വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു;നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ
Next Article
advertisement
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു;നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു;നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ
  • കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; നഗരസഭ മുൻ കൗൺസിലർ അനിൽകുമാറും മകൻ അഭിജിത്തും കസ്റ്റഡിയിൽ.

  • പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് കൊല്ലപ്പെട്ടത്; സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.

  • അർദ്ധരാത്രിയിൽ അഭിജിത്തിന്റെ വീട്ടിലെത്തിയ ആദർശും സുഹൃത്തുക്കളും ബഹളമുണ്ടാക്കി; സംഘർഷത്തിൽ കലാശിച്ചു.

View All
advertisement