കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബര്‍ അറസ്റ്റിൽ

Last Updated:

യൂട്യൂബ് പേജ് വഴിയായിരുന്നു ഇരയുടെ പേര് വെളിപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

News18
News18
നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ. മലപ്പുറം സ്വദേശി നവാസ് ആണ് അറസ്റ്റിലായത്. ഡിഫറെന്റ് ആംഗിൾസ് എന്ന യൂട്യൂബ് പേജ് വഴിയായിരുന്നു ഇരയുടെ പേര് വെളിപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. നേരത്തെ പോക്‌സോ കേസില്‍ സുപ്രീംകോടതി നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പൊലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ കസബ പോലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു.
advertisement
ഭാരതീയ ന്യായ സംഹിത കാരം പീഡന കേസിലെ അതിജീവിതകളുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. അതിജീവിതയുടെ പേരോ അവരെ തിരിച്ചറിയും വിധമുള്ള പ്രചാരണമോ പാടില്ല. രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്. അതിജീവിത മരിച്ചാലും പേര് വെളിപ്പെടുത്തരുതെന്നാണ് നിയമം അനുശാസിക്കുന്നത്. 18 ല്‍ വയസില്‍ താഴെയുള്ളവരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ഇരകളുടേയും പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് നിയമം. പത്രം, ഇലക്ട്രോണിക് മീഡിയ, സോഷ്യല്‍ മീഡിയ എന്നിവയില്‍ യാതൊരുവിധത്തിലും പേര് വിവരങ്ങള്‍ നല്‍കരുത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബര്‍ അറസ്റ്റിൽ
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement