COVID-19: ഓക്സിമീറ്റർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

കൂടിയ വിലയുള്ള ഓക്സിമീറ്റർ വാങ്ങുക എന്നതിനേക്കാൾ കൃത്യമായ അളവ് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണം വാങ്ങുക എന്നതാണ് പ്രധാനം

Pulse_Oximeter
Pulse_Oximeter
കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം വലിയ നാശ നഷ്ടങ്ങളാണ് ഇന്ത്യയിൽ വിതച്ചത്. റെക്കോർഡ് കണക്കിന് പുതിയ കേസുകൾ ദിനേന റിപ്പോർട്ട് ചെയ്യപ്പെടുകയും നിരവധി പേർ മരണപ്പെടുകയും ചെയ്ത ഈ കാലയളവിൽ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലിന് തന്നെ ക്ഷതം ഏറ്റെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. എന്നാൽ ഈ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ആശങ്ക വേണ്ട എന്നും കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. കോവിഡിന്റെ ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓക്സിജൻ ലെവൽ താഴോട്ട് പോകുക എന്നത്. അത് കൊണ്ടാണ് ആളുകൾ വീടുകളിൽ ഓക്സിമീറ്ററുകൾ ഉപയോഗിക്കുന്നത്.
വേദന കൂടാതെ ശരീരത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം ആണ് പൾസ് ഓക്സിമീറ്റർ. വിപണിയിൽ നിരവധി ഓക്സിമീറ്ററുകൾ ഉള്ള സാഹചര്യത്തിൽ ഏത് ഉപകരണം വാങ്ങണം എന്നതിൽ പല ആശയക്കുഴപ്പങ്ങളും നില നിൽക്കുന്നുണ്ട് എന്നത് ഒരു വാസ്തവം ആണ്. ഈ കൺഫ്യൂഷൻ അവസാനിപ്പിക്കാൻ, ഓക്സിമീറ്റർ വാങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.
കൂടിയ വിലയുള്ള ഓക്സിമീറ്റർ വാങ്ങുക എന്നതിനേക്കാൾ കൃത്യമായ അളവ് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണം വാങ്ങുക എന്നതാണ് പ്രധാനം. 1000 മുതൽ 5000 രൂപ വരെയാണ് ശരാശരി ഫിംഗർ പള്സ് ഓക്സിമേറ്ററിന്റെ വില. എന്നാൽ വാങ്ങുന്ന ഉപകരണത്തിന്റെ അക്ക്യൂറസി ലെവൽ എത്ര എന്ന് മാത്രമാണ് പരിഗണിക്കേണ്ടത്.
advertisement
അക്ക്യൂറസി ചെക്ക് ചെയ്യുക എന്നതിന് കൃത്യമായ വഴികൾ ഇല്ലെങ്കിലും മുമ്പ് വാങ്ങി ഉപയോഗിച്ച ആളുകളുടെ അഭിപ്രായങ്ങളും മറ്റു ഫീഡ്ബാക്കുകളും, റിവ്യൂകളും ഇന്റർനെറ്റിൽ ലഭ്യമാണ്. പുതിയ ഓക്സിമീറ്റർ വാങ്ങുന്നതിന് ഇത്തരം വിവരണങ്ങൾ വായിക്കുന്നത് സഹായകമാവും എന്നത്.
നാം വാങ്ങുന്ന ഓക്സിമേറ്ററിന് കൃത്യമായ ഒരു ഡിസ്പ്ലേ വേണം എന്നതാണ് ഓക്സിമീറ്ററിന്റെ ഫീച്ചറുകളുടെ കാര്യത്തിൽ നാം ശ്രദ്ദിക്കേണ്ടത്.
advertisement
ഇത്തരം ഉപകരണങ്ങളുടെ കോളിറ്റി അളക്കുന്ന നിരവധി സംവിധാനങ്ങളുണ്ട്. FDA, RoHS, CE തുടങ്ങിയ സെർട്ടിഫികറ്റുകൾ ഇതിൽപെടുന്നു.
എങ്ങനെയാണ് ഓക്സിമീറ്റർ ഉപയോഗിക്കേണ്ടത് ?
ഓക്സിമീറ്റർ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ കൃത്യമായ ഫലങ്ങൾ ലഭിക്കാതെ വരും എന്നത് വസ്തുതയാണ്. ചില ഉപകാരങ്ങളിൽ വിരൽ അമർത്തിയ ഉടനെ ഓൺ ആവുന്നതാണ്. എന്നാൽ ചില ഉപകരണങ്ങള് ഓൺ ആവണണമെങ്കിൽ ബട്ടൺ അമർത്തേണ്ടതായി വരും.
സാധാരണ ഗതിയിൽ പൂർണ ആരോഗ്യവനായ ഒരാളുടെ ശരീരത്തിലെ അളവ് 95% SpO2 ആണ്. മനുഷ്യ ശരീരത്തിലെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ അളക്കുന്ന യൂണിറ്റ് ആണ് SpO2. ശരീരത്തിലെ ഓക്സിജൻ ലെവൽ ഇതിൽ താഴെ ആണെങ്കിൽ ഡോക്ടർമാരെ സമീപിക്കണം.
advertisement
കോവിഡ് വൈറസുകൾ ശ്വസന സിസ്റ്റം വഴിയാണ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് ശ്വാസ കോശത്തെ സാരമായി ബാധിക്കുകയും ബ്ളാഡസ്ട്രീമിലെ ഓക്സിജൻ സാച്ചുറേഷനിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് രോഗികളിൽ വരെ ഓക്സിജൻ ലെവൽ താഴുകയും രോഗാവസ്ഥ തീവ്രമാക്കുകയും ചെയ്യും.
Tags: oximeter, pulse Oximeter, oxygen, buy oximeter online, ഓക്സിമീറ്റർ, ഓക്സിജൻ,
മലയാളം വാർത്തകൾ/ വാർത്ത/Explained/
COVID-19: ഓക്സിമീറ്റർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement