Happy Eid-al-Adha 2021: ബലി പെരുന്നാൾ ആഘോഷിക്കുന്നതെങ്ങനെ

Last Updated:

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് എന്ന പേരിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇന്ത്യയിൽ ഇസ്ലാം മതവിശ്വാസികൾ നാളെയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് എന്ന പേരിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കർമ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ നിർവ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലി പെരുന്നാൾ.
എന്നാണ് ബലി പെരുന്നാൾ
മുസ്ലിംകൾക്കിടയിൽ എല്ലാ വർഷവും ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ബലി പെരുന്നാൾ ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. ഈ വർഷം ജൂലൈ 21 നാണ് ദുൽഹജ്ജ് പത്ത്. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിലും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ഒരേ ദിവസമാണ് ബലി പെരുന്നാൾ. അതേ സമയം ഗൾഫ് രാജ്യങ്ങളിൽ ജൂലൈ 20 നാണ് ബക്രീദ് ആഘോഷിച്ചത്. ചെറിയ പെരുന്നാൾ ശവ്വാൽ മാസത്തിലെ ആദ്യത്തെ ദിവസമാണ് ആചരിക്കുക.
advertisement
ബലി പെരുന്നാൾ : ചരിത്രം
മുസ്ലിംകളുടെ വിശ്വാസം അനുസരിച്ച് അല്ലാഹു പ്രവാചകനായ ഇബ്രാഹീമിനെ പരീക്ഷിക്കാൻ വേണ്ടി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ മകൻ ഇസ്മായിലിനെ ബലിയറുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ദൈവ വിശ്വാസിയായ ഇബ്രാഹീം നബി സ്വന്തം മകനെ അറുക്കാൻ സന്നദ്ധത കാണിച്ചു മുന്നോട്ടുവന്നു. പ്രവാചകന്റെ ഭക്തിയിൽ ദൈവം പ്രീതിപ്പെടുകയും തുടർന്ന് ദൈവം തന്റെ ദൂതനായ ജിബ്രീലിനെ ഇബ്രാഹീമിന്റെ അടുത്തേക്ക് അയക്കുകയും ചെയ്യുകയായിരുന്നു. മകനെ അറുക്കാൻ തയ്യാറായ ഇബ്രാഹീമിന് ജിബ്രീൽ അറുക്കാൻ പകരം ഒരു ആടിനെ നൽകുകയുമായിരുന്നു. ഈ സംഭവത്തിന്റെ സ്മരണ പുതുക്കാൻ വേണ്ടിയാണ് വിശ്വാസികൾ എല്ലാ വർഷവും പെരുന്നാളിന് ബലി അർപ്പിക്കുന്നത്.
advertisement
ബക്രീദ് ആഘോഷങ്ങൾ എങ്ങനെ
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ബക്രീദ്.  ഈ ശുഭദിനത്തില്‍, ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ രാവിലെ തന്നെ പള്ളിയില്‍ നമസ്‌കാരത്തിനായി പോവുന്നു. നിസ്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയർപ്പിക്കുന്നത്. ഈ ദിവസം ബലി കഴി‍ച്ച മൃഗങ്ങളുടെ ഇറച്ചി ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യുന്നു.
മുസ്ലിംകൾ ഈ ദിവസം പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ തയ്യാറാക്കുകയും ഗൃഹ സന്ദർശനം നടത്തുകയും ചെയ്യും. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകളാണ് ഇത്തവണയും നടത്തപ്പെടുക.
advertisement
ഹജ്ജ്
ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട കർമ്മങ്ങളിൽ ഒന്നായ ഹജ്ജ് ചെയ്യാനായി വിശ്വാസികൾ സൗദി അറേബ്യയിലെ മക്കയിലേക്ക് യാത്ര ചെയ്യുന്നു. ജീവിതത്തിൽ ഒരിക്കൽ എല്ലാ വിശ്വാസികളും ഹജ്ജ് ചെയ്യൽ നിർബന്ധമാണെന്ന് മതം അനുശാസിക്കുന്നു.  മക്കയിൽ സ്ഥിതി ചെയ്യുന്ന കഅബ പണിത ഇബ്രാഹിം നബി, ഭാര്യ ഹാജറ, മകൻ ഇസ്മാഇൽ എന്നിവരുടെ ഓർമകളുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മ്മങ്ങൾ.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Happy Eid-al-Adha 2021: ബലി പെരുന്നാൾ ആഘോഷിക്കുന്നതെങ്ങനെ
Next Article
advertisement
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
ശരിയത് പ്രകാരം ശരിയല്ലാത്തതിനാൽ അഫ്ഗാൻ സര്‍വകലാശാലകളില്‍ വനിതകളുടെ പുസ്തകം നിരോധിക്കുന്നുവെന്ന് താലിബാന്‍
  • താലിബാന്‍ സര്‍വകലാശാലകളില്‍ സ്ത്രീകള്‍ എഴുതിയ 140 പുസ്തകങ്ങള്‍ നിരോധിച്ചു.

  • മനുഷ്യാവകാശം, ലൈംഗികചൂഷണം തുടങ്ങിയ 18 വിഷയങ്ങള്‍ പഠിപ്പിക്കാന്‍ വിലക്കുണ്ട്.

  • സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ ശരിയത്ത് നിയമപ്രകാരവും താലിബാന്‍ നയങ്ങള്‍ക്കും വിരുദ്ധമാണെന്ന് താലിബാന്‍.

View All
advertisement