ഇന്റർഫേസ് /വാർത്ത /Corona / പുരുഷന്മാരിൽ കോവിഡിന്റെ തീവ്രത കുറയ്ക്കാം; പ്രോജസ്റ്ററോൺ ചികിത്സ സഹായിക്കുമെന്ന് കണ്ടെത്തൽ

പുരുഷന്മാരിൽ കോവിഡിന്റെ തീവ്രത കുറയ്ക്കാം; പ്രോജസ്റ്ററോൺ ചികിത്സ സഹായിക്കുമെന്ന് കണ്ടെത്തൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആർത്തവമുള്ള സ്ത്രീകളിൽ കൊവിഡ് -19 ന്റെ കടുത്ത ലക്ഷണങ്ങൾ അനുഭവപ്പെട്ടു

  • Share this:

ഗുരുതരമായ കൊവിഡ് -19 ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പുരുഷന്മാരുടെ ആരോഗ്യസ്ഥിത മെച്ചപ്പെടുത്താൻ സ്ത്രീ ലൈംഗിക ഹോർമോണായ പ്രോജസ്റ്ററോൺ കുത്തിവയ്ക്കുന്നത് ഗുണം ചെയ്തുവെന്ന് പഠന റിപ്പോർട്ട്. കാലിഫോർണിയയിലെ ഒരു സംഘം ഗവേഷകരാണ് പ്രോജസ്റ്ററോണിന് ചില ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയത്.

‘സൈറ്റോകൈൻ സ്ട്രോംസ്’എന്നറിയപ്പെടുന്ന മാരകമായ രോഗപ്രതിരോധ പ്രതികരണങ്ങൾ കുറയ്ക്കുന്നതിന് ഹോർമോൺ ഉപയോഗപ്രദമാണെന്ന് കണ്ടെത്തി. ലോസ് ഏഞ്ചൽസിലെ സിഡാർസ്-സിനായി ആശുപത്രിയിലെ പൾമോണോളജിസ്റ്റ് സാറാ ഗന്ധേഹാരിയും സഹപ്രവർത്തകരും 40 ഓളം പുരുഷ രോഗികളെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരുന്നു. ചെസ്റ്റ് എന്ന ഓൺലൈൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

വൈറസ് പുരുഷന്മാരെയും സ്ത്രീകളെയും എങ്ങനെ വ്യത്യസ്തമായി ബാധിച്ചുവെന്നത് ആശ്ചര്യകരമാണെന്ന് ഗന്ധേഹാരി പറഞ്ഞു. പ്രോജസ്റ്ററോൺ എന്ന ഹോർമോൺ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തിൽ ഉൽ‌പാദിപ്പിക്കപ്പെടുന്നുണ്ട്.

എന്നാൽ സ്ത്രീകളിൽ അവരുടെ പ്രത്യുത്പാദന വർഷങ്ങളിൽ കൂടുതൽ ഉൽ‌പാദിപ്പിക്കപ്പെടുന്നു. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആർത്തവമുള്ള സ്ത്രീകളിൽ കൊവിഡ് -19 ന്റെ കടുത്ത ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.

ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്ത 40 പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു.

Also Read-കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്ക്; വാക്‌സിന്‍ ഡ്രൈവിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അവരിൽ, ഒരു ഗ്രൂപ്പിന് സാധാരണ ചികിത്സ നൽകി. മറ്റൊരു ഗ്രൂപ്പിന് 100 മില്ലിഗ്രാം പ്രോജസ്റ്ററോൺ കുത്തിവയ്പ്പ് 5 ദിവസത്തേക്ക് ദിവസത്തിൽ രണ്ടുതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമയത്ത് നൽകിയിരുന്നു. രോഗികളെ 15 ദിവസത്തിലേറെ അല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുന്നതുവരെ ഗവേഷണ സംഘം നിരീക്ഷിച്ചിരുന്നതായി ഡെയ്‌ലി മെയിൽ അറിയിച്ചു.

പ്രൊജസ്റ്ററോൺ കുത്തിവയ്പ്പുകൾ സ്വീകരിച്ച രോഗികൾക്ക് ശരാശരി 1.5 പോയിന്റ് ഉയർന്ന തോതിൽ രോഗസ്ഥിതി മെച്ചപ്പെട്ടതായി കണ്ടെത്തി.

Also Read-Explained| രാജ്യത്തെ ഞെട്ടിച്ച് കോവിഡ് 19 രണ്ടാം ഘട്ടം; നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ

അവർക്ക് വേഗത്തിൽ രോഗം ഭേദമാകുകയും ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യം കുറയുകയും ചെയ്തു. എന്നാൽ രണ്ട് രോഗികൾ, ഓരോ ഗ്രൂപ്പിൽ നിന്നും 15 ദിവസത്തെ പഠന കാലയളവിൽ മരിച്ചുവെങ്കിലും ഇവ പരീക്ഷണവുമായി ബന്ധമില്ലാത്ത മരണങ്ങളായിരുന്നു.

പഠനത്തിൽ പങ്കെടുത്തവരുടെ എണ്ണം വളരെ കുറവായതിനാലും വെള്ളക്കാരും അമിതവണ്ണമുള്ളവരും ഗ്രൂപ്പിൽ അടങ്ങിയിരുന്നതിനാലും

പ്രൊജസ്റ്ററോൺ ചികിത്സയെക്കുറിച്ച് കൂടുതൽ വിശദമായി പരിശോധന ആവശ്യമാണെന്ന് ഡോ. ഗന്ധേഹാരി പറഞ്ഞു.

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് ദൃശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടർച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരിൽ 62 ശതമാനവും മഹാരാഷ്ട്രയിലാണ്.

കേരളത്തിൽ 8.83 ശതമാനവും പഞ്ചാബിൽ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വിശദമാക്കി. കോവിഡ് കൂടുന്ന സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, ഗുജറാത്ത് തമിഴ്‌നാട്, കർണാടക, ഹരിയാണ എന്നിവയ്ക്കുപുറമെ ഡൽഹിയെയും ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തി. കേരളത്തിൽ എറണാകുളം (2673), പത്തനംതിട്ട (2482), കണ്ണൂർ (2263), പാലക്കാട് (2147), തൃശ്ശൂർ (2065) എന്നിവയാണ് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകൾ.

First published:

Tags: CoronaVirsus, Covid 19