advertisement

World Biofuel Day 2023 | നോൺ - ഫോസിൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കാം; ഇന്ന് ലോക ബയോഫ്യൂവൽ ദിനം

Last Updated:
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇന്ന് (ഓ​ഗസ്റ്റ് 10) ലോക ബയോഫ്യൂവൽ ദിനം (World Biofuel Day). ഫോസിൽ ഇതര ഇന്ധനങ്ങളുടെ (non-fossil fuels) പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക, ജൈവ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരമൊരു ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ കൂടുതൽ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടാനും ഈ ദിനം ശ്രമിക്കുന്നു.
പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരാത്ത രീതിയിൽ മനുഷ്യൻ തന്നെ വിവിധ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്തതാണ് ജൈവ ഇന്ധനങ്ങൾ. കാർഷിക മാലിന്യങ്ങൾ, വിളകൾ, മരങ്ങൾ അല്ലെങ്കിൽ പുല്ല് പോലെയുള്ള ജൈവവസ്തുക്കളിൽ നിന്ന് നിർമിക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളാണ് ഇവ. ജൈവ ഇന്ധനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉത്പാദിപ്പിക്കാനാകും. ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ സൂക്ഷിക്കുകയും ചെയ്യാം. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജൈവ ഇന്ധനങ്ങൾ സുസ്ഥിരവും പുനരുത്പാദിപ്പിക്കാവുന്നതുമാണ്.
ലോക ബയോഫ്യൂവൽ ദിനത്തിന്റെ ചരിത്രം
1893 ഓ​ഗസ്റ്റ് 10 നാണ് ജർമൻ ​ഗവേഷകനായ സർ റുഡോൾഫ് ഡീസൽ (Sir Rudolf Diesel) ഒരു ഡീസൽ എഞ്ചിൻ പ്രവർത്തിപ്പിക്കുന്നതിന് കടലയിൽ നിന്നും ഉത്പാദിപ്പിച്ച എണ്ണ വിജയകരമായി ഉപയോഗിച്ചത്. അതിനാലാണ് ഓഗസ്റ്റ് 10 ലോക ബയോഫ്യുവൽ ദിനമായി ആചരിക്കുന്നത്. പുനരുപയോഗിക്കാവുന്നതും സുസ്ഥിരവുമായ ഊർജ്ജ സ്രോതസായതിനാൽ തന്നെ, അന്ന് വലിയൊരു കണ്ടുപിടിത്തമായിരുന്നു ഇത്.
advertisement
ലോക ബയോഫ്യൂവൽ ദിനത്തിന്റെ പ്രധാന്യം
ഫോസിൽ ഇതര ഇന്ധനങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു അവസരം കൂടിയായാണ് ലോക ബയോഫ്യുവൽ ദിനത്തെ കാണുന്നത്. കാലാവസ്ഥാ വ്യതിയാനം വർധിച്ചു വരുന്നതിനാൽ, ആഗോള തലത്തിൽ തന്നെ, ഊർജ ഉപഭോഗ രീതികളിൽ മാറ്റം വരുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജൈവ ഇന്ധനങ്ങൾ പരിസ്ഥിതി മലിനീകരണം കുറക്കാൻ സഹായിക്കുക മാത്രമല്ല കൂടുതൽ സുസ്ഥിരമായ രീതിയിലുള്ള സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
advertisement
Also Read- സമുദ്രങ്ങളുടെ നിറം മാറുന്നത് എന്തുകൊണ്ട്? ഇത് അപകടകരമോ?
സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്ക് വരുമാനവും തൊഴിലും സൃഷ്ടിക്കാനും ജൈവ ഇന്ധനങ്ങൾക്ക് കഴിയും. ഈ ഇന്ധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമാണ് കാർബൺ പുറന്തള്ളുന്നത്. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുന്നവയാണ് ഇവ എന്ന് ഇതിനോടകെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോ​ഗത്തെ പരമാവധി പ്രാത്സാഹിപ്പിക്കുക എന്നതാണ് ലോക ബയോഫ്യുവൽ ദിനത്തിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.
advertisement
ലോക ബയോഫ്യൂവൽ ദിനത്തിന്റെ തീം
ഈ വർഷം ലോക ബയോഫ്യുവൽ ദിനത്തിന് തീം പ്രഖ്യാപിച്ചിട്ടില്ല. സുസ്ഥിരതയ്ക്കും ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനത്തിനും വേണ്ടി ജൈവ ഇന്ധനങ്ങളുടെ ഉപയോ​ഗം (Biofuels for Sustainability and Rural Income) എന്നതായിരുന്നു 2022 ലെ ലോക ബയോഫ്യൂവൽ ദിനത്തിന്റെ തീം. ഒരു കാർബൺ ന്യൂട്രൽ ലോകം സൃഷ്ടിക്കുന്നതിനും ഗ്രാമീണ മേഖലകളിലെ ആളുകളുടെ വരുമാനം വർധിപ്പിക്കുന്നതിനും കൂടിയാണ് ഇത്തരമൊരു തീം കൊണ്ടുവന്നത്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Explained/
World Biofuel Day 2023 | നോൺ - ഫോസിൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കാം; ഇന്ന് ലോക ബയോഫ്യൂവൽ ദിനം
Next Article
advertisement
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് എം.കെ മുനീർ
  • എം.കെ മുനീറിന്റെ കുടുംബവീടിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് തീർത്തത് ശ്രദ്ധേയമാണ്

  • ബാങ്ക് ജപ്തി ഭീഷണിയിൽ നിന്നും പാർട്ടി ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടതിൽ മുനീർ നന്ദി അറിയിച്ചു

  • സി.എച്ച്. മുഹമ്മദ് കോയയുടെ മരണാനന്തര കടം പാർട്ടി ഇടപെട്ട് തീർത്തത് മുൻപും സംഭവിച്ചിട്ടുണ്ട്

View All
advertisement