• HOME
 • »
 • NEWS
 • »
 • explained
 • »
 • Parosmia | പരോസ്മിയ: കോവിഡ് ഭേദമായാലും വിട്ടുമാറാത്ത ഈ രോഗാവസ്ഥയെക്കുറിച്ച് അറിയാം

Parosmia | പരോസ്മിയ: കോവിഡ് ഭേദമായാലും വിട്ടുമാറാത്ത ഈ രോഗാവസ്ഥയെക്കുറിച്ച് അറിയാം

കോവിഡിന്റെ ഏറ്റവും നീണ്ടുനിൽക്കുന്ന അനന്തര ഫലങ്ങളിലൊന്നാണ് പരോസ്മിയ എന്നാണ് ഗവേഷകർ പറയുന്നത്.

covid-19

covid-19

 • Last Updated :
 • Share this:
  ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 (Covid 19) വൈറസിനെതിരെ നമ്മൾ പോരാടാൻ തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടെങ്കിലും ഈ രോഗവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഇപ്പോഴും നമ്മുടെ മനസ്സിൽ അവശേഷിക്കുന്നുണ്ട്. ഒരിക്കൽ വൈറസ് ബാധിച്ചാൽ രോഗലക്ഷണങ്ങൾ (Symptoms) എത്ര ദിവസത്തോളം നിലനിൽക്കും? വൈറസ് ബാധിച്ചാൽ ദീർഘകാലത്തേക്ക് ആരോഗ്യപരമായി എന്തെങ്കിലും സങ്കീർണതകൾ ഉണ്ടാകുമോ? അങ്ങനെ തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ. കോവിഡ് ബാധിച്ച് രോഗമുക്തി പ്രാപിച്ച വ്യക്തികൾക്ക് തുടർന്നും ദീർഘകാലത്തേക്ക് രോഗലക്ഷണങ്ങൾ ഉണ്ടായേക്കാം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് രോഗനിർണയം കഴിഞ്ഞ് നാലാഴ്ചയിലധികം കാലം രോഗലക്ഷണങ്ങൾ നിലനിൽക്കും എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

  കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron) ബാധിച്ചവർ താരതമ്യേന നേരിയ രോഗലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. എങ്കിലും അതിവേഗ വ്യാപനത്തിനുള്ള ശേഷി ഒമിക്രോണിനെ അപകടകാരിയാക്കുന്നു. കൂടാതെ കോവിഡ് ബാധയുടെ അനന്തരഫലങ്ങൾ ദീർഘകാലം നിലനിൽക്കാനും ഒമിക്രോൺ കാരണമാകുന്നു. വൈറസിൽ നിന്ന് മുക്തി നേടിയതിന് ശേഷവും അതിന്റെ അനന്തര ഫലങ്ങൾ ആഴ്ചകളോളവും മാസങ്ങളോളവും രോഗിയ്ക്ക് അനുഭവിക്കേണ്ടി വരുന്നു.

  രോഗം ഭേദമായവർ ഇതുവരെ ചെയ്തു വന്നിരുന്ന സാധാരണ പ്രവൃത്തികൾ പുനരാരംഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. പ്രായമായവരോ വിട്ടുമാറാത്ത രോഗമുള്ളവരോ കോവിഡ് ബാധയുടെ ഏറ്റവും രൂക്ഷമായ രോഗലക്ഷണങ്ങൾ കാണിച്ചേക്കാം. അവരുടെ ശരീരത്തിൽ എളുപ്പത്തിൽ പൂർണ ആധിപത്യം സ്ഥാപിക്കാൻ കോവിഡ് വൈറസിന് സാധിക്കും. ചെറുപ്പക്കാരും ആരോഗ്യവാന്മാരുമായ വ്യക്തികൾക്ക് പോലും കോവിഡിന് ശേഷം ദീർഘകാലം നീണ്ടു നിൽക്കുന്ന പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട്.

  Also Read- Vikram Dev Dutt| തിരുവനന്തപുരം CETയിലെ പൂർവ വിദ്യാർഥി; എയർ ഇന്ത്യയുടെ മേധാവിയാകുന്ന വിക്രം ദേവ് ദത്തിനെ അറിയാം

  കോവിഡിൽ നിന്നും മുക്തി നേടിയാലും സ്ഥിരമായ ചുമ, ക്ഷീണം, ശ്വാസതടസ്സം, ഉത്കണ്ഠ എന്നീ ലക്ഷണങ്ങൾ രോഗിയെ പിന്തുടരുന്നു. മണവും രുചിയും ഒരുപക്ഷേ മാസങ്ങളോളം തിരിച്ചു കിട്ടിയില്ലെന്നും വരാം. മിക്ക ആളുകൾക്കും കോവിഡിൽ നിന്നും സുഖം പ്രാപിക്കുമ്പോൾ മണവും രുചിയും തിരിച്ചു കിട്ടുന്നുണ്ട്. എന്നാൽ ചിലരിൽ പാരോസ്മിയ (Parosmia) എന്ന അവസ്ഥയും കണ്ടുവരുന്നുണ്ട്.

  ഒരു ഗന്ധം കൃത്യമായി തിരിച്ചറിയാൻ കഴിയാതെ അത് മറ്റൊരു ഗന്ധമായി അനുഭവപ്പെടുന്ന അവസ്ഥയാണ് ഇത്. ഉദാഹരണമായി, ഈ അവസ്ഥയുള്ള വ്യക്തികൾക്ക് നല്ല മണങ്ങൾ ചിലപ്പോൾ ദുർഗന്ധമായിട്ടായിരിക്കും അനുഭവപ്പെടുക. കാപ്പിയുടെ സുഖകരമായ ഗന്ധം, ചോക്കലേറ്റിന്റെ ഗന്ധം, പെർഫ്യൂം സുഗന്ധം എന്നിവയെല്ലാം ചീഞ്ഞളിഞ്ഞ മാലിന്യങ്ങളുടെ ദുർഗന്ധമായി അനുഭവപ്പെടും. വളരെ ബുദ്ധിമുട്ടുള്ള രോഗാവസ്ഥയാണ് ഇത്.

  കോവിഡിന്റെ ഏറ്റവും നീണ്ടുനിൽക്കുന്ന അനന്തര ഫലങ്ങളിലൊന്നാണ് പരോസ്മിയ എന്നാണ് ഗവേഷകർ പറയുന്നത്. 2021 ജൂലൈയിൽ നടത്തിയ ഒരു പഠനത്തിൽ കോവിഡ് ബാധിച്ച 1,299 പേരിൽ 140 പേർ അവരുടെ ഗന്ധം തിരിച്ചറിയയാനുള്ള ശേഷിയിൽ മാറ്റം വന്നതായി പറയുന്നു. ഈ അവസ്ഥ മാറാൻ എത്ര സമയമെടുക്കുമെന്ന് ഗവേഷകർക്ക് വ്യക്തമായ ധാരണയില്ല. എന്നാൽ, പരോസ്മിയ അനുഭവപ്പെട്ടവരിൽ 49.3 ശതമാനം പേർക്ക് മൂന്ന് മാസത്തിനുള്ളിലും ബാക്കി 50.7 ശതമാനത്തിന് മൂന്ന് മാസത്തിലധികം സമയമെടുത്തുമാണ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായതെന്ന് പഠനത്തിൽ പറയുന്നു.

  Also Read- Aadhar Card Update | ആധാർ നമ്പർ വ്യാജമാണോ? പരിശോധിച്ച് ഉറപ്പിക്കേണ്ടത് എങ്ങനെ?

  ഗന്ധം തിരിച്ചറിയാൻ കഴിയാതെ ദീർഘകാലം ജീവിക്കേണ്ടി വരുന്നത് വളരെ ദുസ്സഹമായ അവസ്ഥയാണ്. ഭക്ഷണംപോലും ആസ്വദിച്ച് കഴിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് ഇത് കൊണ്ടെത്തിക്കുക. പരോസ്മിയ എന്ന ഈ അവസ്ഥയ്ക്ക് കൃത്യമായ ചികിത്സ നിലവിലില്ലെങ്കിലും ഗന്ധം വീണ്ടെടുക്കാൻ ശ്വസന വ്യായാമം ചെയ്യാവുന്നതാണ്.
  Published by:Rajesh V
  First published: