Explained| എസ്എംഎസ് വഴി ആധാർ കാർഡ് പാ൯ കാർഡുമായി ബന്ധിപ്പിക്കാം; അറിയാം വിശദമായി

Last Updated:

പുതിയ നിയമനുസരിച്ച് രണ്ട് കാർഡുകളും ബന്ധിപ്പിച്ചാൽ മാത്രമേ ഇ൯കം ടാക്സ് ഫയൽ ചെയ്യാ൯ സാധിക്കുകയുള്ളൂ.

ആധാർ കാർഡ് പാ൯ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി അടുത്തു കൊണ്ടിരിക്കുകയാണ്. 2021 മാർച്ച് 31 ന് മുന്‍പാകെ പാ൯-ആധാർ കാർഡുകൾ ബന്ധിപ്പിക്കൽ നിർബന്ധമാണെന്നാണ് ഇ൯കം ടാക്സ് ഡിപ്പാർട്മെന്റ് അധികൃതർ പറയുന്നത്. ഇപ്പോൾ എസ്എംഎസ് വഴി ഇരു കാർഡുകളും ബന്ധിപ്പിക്കാനുള്ള സൗകര്യം ഉണ്ട്.
പുതിയ നിയമനുസരിച്ച് രണ്ട് കാർഡുകളും ബന്ധിപ്പിച്ചാൽ മാത്രമേ ഇ൯കം ടാക്സ് ഫയൽ ചെയ്യാ൯ സാധിക്കുകയുള്ളൂ. നിശ്ചയിച്ച സമയത്തിനുള്ളിൽ ഈ നിയമം പാലിച്ചില്ലെങ്കിൽ 10,000 രൂപ പിഴ അടക്കേണ്ടി വരും. കൂടാതെ പാ൯ കാർഡ് പ്രവർത്തന രഹിതമായി തീരുകയും ചെയ്യും.
ഇത് കാരണം, ബാങ്ക് അക്കൗണ്ട് തുറക്കൽ, പെ൯ഷ൯, സ്കോളർഷിപ്പ്, എൽപിജി സബ്സിഡി തുടങ്ങിയ കാര്യങ്ങളൊന്നും സാധിക്കാതെ വരും.
നികുതി ദാതാക്കൾക്ക് കൂടുതൽ സൗകര്യമുണ്ടാക്കുന്നതിന്റെ ഭാഗമായി കാർഡുകൾ ലിങ്ക് ചെയ്യാനുള്ള സൗകര്യങ്ങൾ എളുപ്പത്തിലാക്കിയിട്ടുണ്ട് സർക്കാർ.
advertisement
എസ്എംഎസ് വഴി ആധാർ കാർഡും പാ൯ കാർഡും എങ്ങനെ ബന്ധിപ്പിക്കാം
ആദ്യമായി താങ്കളുടെ രജിസ്റ്റർ ചെയ്ത നമ്പരിൽ നിന്ന് 567638 അല്ലെങ്കിൽ 56161 എന്ന നമ്പരിലേക്ക് എസ്എംഎസ് അയക്കേണ്ടതാണ്. UIDPAN എന്നാണ് എസ്എംഎസ് ചെയ്യേണ്ടത്. ഇതിന് ശേഷം ഒരു സ്പെയ്സ് ആഡ് ചെയ്തതിന് ശേഷം 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്യുക. ശേഷം, ഒരു സ്പെയ്സ് കൂടി ആഡ് ചെയ്ത ശേഷം 10 അക്ക പാ൯ നമ്പർ ആഡ് ചെയ്യുക.
advertisement
എസ്എംഎസ് അയക്കാനുള്ള ഫോർമാറ്റ ഇതാണ് : UIDPAN<12 അക്ക ആധാർ നമ്പർ><10 അക്ക പാ൯ നമ്പർ PAN>. ഉദാഹരണത്തിന് താങ്കളുടെ ആധാർ നമ്പർ 108956743120 ഉം പാ൯ നമ്പർ ABCD1234F എന്നും ആണെങ്കിൽ UIDAI space 108956743120 ABCD1234F എന്നെഴുതി 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക.
advertisement
ഓൺലൈൻ വഴി ആധാർ-പാ൯ കാർഡുകൾ എങ്ങനെ ലിങ്ക് ചെയ്യാം
ആദ്യമായി www.incometaxindiaefiling.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഇതിന് ശേഷം ആധാർ ചെയ്യാനുള്ള ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം പുതിയ ഒരു ടാബ് ഓപ്പണ് ആകുന്നതാണ്. ഇതിൽ താങ്കളുടെ ആധാർ നമ്പർ, പാ൯ നമ്പർ, പേര്, കാപ്ച്ച കോഡ് തുടങ്ങിയ സമർപ്പിക്കേണ്ടി വരും. ഈ വിവരങ്ങൾ സമർപ്പിച്ച ശേഷം ലിങ്ക് ആധാർ എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.
advertisement
ഇതോടെ താങ്കളുടെ ആധാർ കാർഡ് പാ൯ കാർഡുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.
ആധാർ കാർഡും പാ൯ കാർഡും ബന്ധിപ്പിച്ചു കഴിഞ്ഞാൽ താങ്ങളുടെ മൊബൈൽ നമ്പരിലേക്ക് ഒരു നോട്ടിഫിക്കേഷ൯ മെസേജ് വരുന്നതായിരിക്കും. ഇത്രയും എളുപ്പത്തിൽ ആധാർ കാർഡ് പാ൯ കാർഡുമായി ബന്ധിപ്പിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| എസ്എംഎസ് വഴി ആധാർ കാർഡ് പാ൯ കാർഡുമായി ബന്ധിപ്പിക്കാം; അറിയാം വിശദമായി
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement