Explained: മരണശേഷം ക്ലെയിം ലഭിക്കാതിരിക്കുമോ? അറിയേണ്ട കാര്യങ്ങൾ

Last Updated:

ടേം ലൈഫ് ഇൻഷുറൻസ് പ്ലാൻ എടുക്കുന്നത് വഴി, പോളിസി ഉടമയുടെ അകാല മരണത്തിന് ശേഷം കുടുംബത്തിന് നേരിടേണ്ടി വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപരിധി വരെ കുറയും.

മരണ ശേഷം കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുമെന്ന വിശ്വാസത്തിലാണ് പലരും ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കുന്നത്. ടേം ലൈഫ് ഇൻഷുറൻസ് പ്ലാൻ എടുക്കുന്നത് വഴി, പോളിസി ഉടമയുടെ അകാല മരണത്തിന് ശേഷം കുടുംബത്തിന് നേരിടേണ്ടി വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപരിധി വരെ കുറയും. എന്നാൽ ലൈഫ് ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ്, നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ചില പ്രത്യേക കാരണങ്ങൾ കൊണ്ട് പോളിസി ഹോൾഡർ മരിച്ചാൽ മാത്രമേ ക്ലെയിം ലഭിക്കൂ. ഈ കാരണങ്ങളല്ലാതെ മറ്റെന്തെങ്കിലും കാരണത്താൽ പോളിസി ഹോൾഡർ മരിക്കുകയാണെങ്കിൽ, ഇൻഷുറൻസ് കമ്പനികൾക്ക് ക്ലെയിം നിരസിക്കാൻ സാധിക്കും. ടേം ഇൻഷുറൻസിന്റെ പരിധിയിൽ വരാത്ത ചില മരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.
ആത്മഹത്യ
പോളിസി ആരംഭിച്ച തീയതി മുതൽ തുടക്കത്തിലെ 12 മാസത്തിനുള്ളിൽ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കിൽ, പണമടച്ച പ്രീമിയത്തിന്റെ 80% ഗുണഭോക്താവിന് ലഭിക്കും. ലിങ്കുചെയ്‌ത പ്ലാനുകളുടെ കാര്യത്തിൽ, പോളിസി ആരംഭിച്ച തീയതി മുതൽ 12 മാസത്തിനുള്ളിൽ പോളിസി ഹോൾഡർ ആത്മഹത്യ ചെയ്യുകയാണെങ്കിൽ, മൊത്തം പ്രീമിയത്തിന്റെ 100 ശതമാനം ഗുണഭോക്താവിന് ലഭിക്കും. എന്നിരുന്നാലും, പോളിസിയുടെ ഒരു വർഷം പൂർത്തിയാക്കിയ ശേഷം പോളിസി ഹോൾഡർ ആത്മഹത്യ ചെയ്യുകയാണെങ്കിൽ, അവരുടെ ആനുകൂല്യങ്ങൾ ഇല്ലാതാകുകയും പോളിസി അവസാനിക്കുകയും ചെയ്യും. ചില ലൈഫ് ഇൻഷുറൻസ് കമ്പനികൾ ആത്മഹത്യയിലൂടെയുള്ള മരണത്തിന് കവറേജ് നൽകില്ല. പോളിസി വാങ്ങുന്നതിനുമുമ്പ് വ്യക്തികൾ തീർച്ചയായും ഈ നിബന്ധനകളും വ്യവസ്ഥകളും വായിക്കേണ്ടത് വളരെ പ്രധാനമാണ്.
advertisement
 ജീവൻ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ വഴിയുള്ള മരണം
പോളിസി ഹോൾഡർ അപകടകരമായ എന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ മരിക്കുകയാണെങ്കിൽ, ഇൻഷുറൻസ് കമ്പനി ടേം പ്ലാനിന്റെ ക്ലെയിം നിരസിക്കും. ജീവൻ അപകടപ്പെടുത്തുന്ന ഏതൊരു പ്രവർത്തനവും ഈ പരിധിയിൽ വരും. കാർ അല്ലെങ്കിൽ ബൈക്ക് റേസുകൾ, സ്കൈ ഡൈവിംഗ്, പാരാ ഗ്ലൈഡിംഗ്, ബംഗീ ജമ്പിംഗ് മുതലായ സാഹസിക വിനോദങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
advertisement
എച്ച്ഐവി / എയ്ഡ്സ്
എച്ച്ഐവി അല്ലെങ്കിൽ എയ്ഡ്സ് പോലുള്ള ഏതെങ്കിലും ലൈംഗിക രോഗം മൂലം ഇൻഷ്വർ ചെയ്തയാൾ മരിച്ചാൽ ഇൻഷുറൻസ് കമ്പനി ക്ലെയിം അംഗീകരിക്കില്ല.
ലഹരി ഉപയോഗം മൂലമുള്ള മരണം
പോളിസി എടുത്തയാൾ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ച് മരണമടഞ്ഞാൽ, ടേം പ്ലാനിന്റെ ക്ലെയിം തുക നൽകാൻ ഇൻഷുറൻസ് കമ്പനികൾ വിസമ്മതിച്ചേക്കാം. പോളിസി ഉടമ മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന്റെ അമിത ഉപയോഗം കൊണ്ട് മരിക്കുകയാണെങ്കിലും ക്ലെയിം നിരസിക്കപ്പെടും.
advertisement
കൊലപാതകം
പോളിസി ഉടമ കൊല്ലപ്പെടുകയും നോമിനിയുടെ മേൽ കൊലപാതകക്കുറ്റം ആരോപിക്കപ്പെടുകയും ചെയ്താൽ ഇൻഷുറൻസ് കമ്പനി ടേം പ്ലാൻ ക്ലെയിം നൽകാൻ വിസമ്മതിച്ചേക്കാം. ഈ സാഹചര്യത്തിൽ, നോമിനിക്ക് ഒരു ക്ലീൻ ചിറ്റ് ലഭിക്കുന്നതുവരെ ക്ലെയിം അഭ്യർത്ഥന താത്ക്കാലികമായി നിർത്തിവയ്ക്കും. നോമിനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നത് വരെ ക്ലെയിം ലഭിക്കില്ല. ഇതുകൂടാതെ, പോളിസി ഉടമ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ കൊല്ലപ്പെട്ടാലും ഇൻഷുറൻസ് തുക ലഭിക്കില്ല.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: മരണശേഷം ക്ലെയിം ലഭിക്കാതിരിക്കുമോ? അറിയേണ്ട കാര്യങ്ങൾ
Next Article
advertisement
'പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയത്; ഇപ്പോഴും പാർട്ടിക്ക് വിധേയൻ'; രാഹുൽ മാങ്കൂട്ടത്തിൽ
'പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയത്; ഇപ്പോഴും പാർട്ടിക്ക് വിധേയൻ'; രാഹുൽ മാങ്കൂട്ടത്തിൽ
  • രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും പാർട്ടിക്ക് വിധേയനാണെന്നും പറഞ്ഞു.

  • ലൈംഗികാരോപണ വിവാദങ്ങൾക്കു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

  • നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുമെന്നാണ് സൂചന.

View All
advertisement