Explained: കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് ലഭിക്കുന്ന നിയമ, സാമ്പത്തിക പരിരക്ഷയെക്കുറിച്ച് അറിയാം

Last Updated:

രാജ്യത്ത് കോവിഡ് മഹാമാരിക്കിടെ 3,500ൽ അധികം കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. കൂടാതെ, 26,000 ത്തോളം കുട്ടികൾക്ക് രക്ഷകർത്താക്കളിൽ ഒരാളെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം രാജ്യത്തുടനീളം നിരവധി കുടുംബങ്ങളെയാണ് തകർത്തത്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളാണ്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ‌സി‌പി‌സി‌ആർ) ജൂൺ 5ന്‌ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച്, രാജ്യത്ത് കോവിഡ് മഹാമാരിക്കിടെ 3,500ൽ അധികം കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. കൂടാതെ, 26,000 ത്തോളം കുട്ടികൾക്ക് രക്ഷകർത്താക്കളിൽ ഒരാളെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ സന്നദ്ധരായി പലരും മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരത്തിൽ സംരക്ഷണം ഏറ്റെടുക്കുന്ന രക്ഷിതാക്കൾ കുട്ടികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും അർഹമായ ആനുകൂല്യങ്ങളെയും സാമ്പത്തിക സഹായവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം.
ഇത്തരത്തിൽ അനാഥരാക്കപ്പെട്ട കുട്ടികൾക്കായി സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വന്നിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് അനുസരിച്ച് കുട്ടികൾക്ക് സംരക്ഷണം നൽകും. ഇവരുടെ ക്ഷേമം ഉറപ്പുവരുത്താൻ സാമൂഹ്യ പ്രവർത്തകർ, ഡോക്ടർമാർ, മനഃശാസ്ത്രജ്ഞർ എന്നിവരടങ്ങുന്ന ജില്ലാതല ശിശുക്ഷേമ സമിതികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കൾ ഇവരെ ദത്തെടുക്കാൻ മുന്നോട്ട് വന്നാൽ അവർക്കൊപ്പമോ അല്ലെങ്കിൽ സംരക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റുന്നതിനും ഇവരുടെ സംരക്ഷണത്തിനും സമിതികൾ പദ്ധതി തയ്യാറാക്കുമെന്നും എൻസിപിസിആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
advertisement
കോവിഡ് സാഹചര്യത്തിൽ ഈ സമിതികൾക്ക് കുട്ടികളുടെ അനന്തരാവകാശം സംബന്ധിച്ച അധിക ഉത്തരവാദിത്വവും നൽകിയിട്ടുണ്ട്. സാമൂഹിക അന്വേഷണ റിപ്പോർട്ടുകളിൽ മാതാപിതാക്കളുടെ സ്വത്ത്, ബാങ്ക് അക്കൗണ്ട്, പെൻഷൻ, വായ്പകൾ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടും. സ്വത്തുക്കൾ കുട്ടികൾക്ക് കൈമാറുന്നതിനുള്ള ജില്ലാ നിയമ സേവന അതോറിറ്റിയുടെ സഹായവും അവർ ഉറപ്പാക്കും.
അനാഥരാക്കപ്പെടുന്ന അവസരത്തിൽ കുട്ടികളെ അടുത്ത ബന്ധുക്കളുടെ സംരക്ഷണത്തിൽ വിടാനാണ് പ്രാമുഖ്യം കൽപ്പിക്കുന്നത്. ഇത്തരത്തിൽ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ അവസാന ആശ്രയമെന്ന നിലയിലാണ് ഇവരെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കും.
advertisement
അനാഥരായ കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഔദ്യോഗികമായി ചില നിയമനടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത്തരത്തിൽ കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ അവരുടെ സംരക്ഷണം പൂർണമായി ഏറ്റെടുക്കേണ്ടത് രക്ഷകർത്താവിന് നിർബന്ധമാണ്. രക്ഷകർത്താവിനെ തീരുമാനിക്കുന്നതിന് അനാഥരായ കുട്ടിയുടെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും കോടതിയെ സമീപിക്കാം. സാഹചര്യങ്ങൾ പരി​ഗണിച്ച് കോടതി ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
നിങ്ങൾ ഇത്തരം അനാഥരാക്കപ്പെടുന്ന കുട്ടിയുടെ രക്ഷകർത്താവ് ആണെങ്കിൽ മരിച്ച മാതാപിതാക്കളുടെ അനന്തരാവകാശം കുട്ടികൾക്ക് കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതിലെ ഏറ്റവും വലിയ വെല്ലുവിളി കുടുംബാം​ഗങ്ങൾക്കും ബന്ധുക്കൾക്കും മരിച്ചു പോയവർ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് അറിവുണ്ടാവില്ല എന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ നടത്തിയ മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ്, മറ്റു നിക്ഷേപങ്ങൾ എന്നിവയിലെ അനന്തരാവകാശം ഈ കുട്ടികൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് ലഭിക്കുന്ന നിയമ, സാമ്പത്തിക പരിരക്ഷയെക്കുറിച്ച് അറിയാം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement