ഇന്റർഫേസ് /വാർത്ത /Explained / ISIS | ഐഎസിന്റെ ഡിജിറ്റൽ പോരാളികൾ; ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി പിടിയിലായത് 48 പേർ

ISIS | ഐഎസിന്റെ ഡിജിറ്റൽ പോരാളികൾ; ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി പിടിയിലായത് 48 പേർ

ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ പോലും മാസികയിൽ ഉണ്ടെന്നും പ്രാദേശിക സഹായം കൂടാതെ ഇത്തരം വിവരങ്ങൾ കണ്ടെത്താൻ സാധ്യമല്ലെന്നും എൻഐഎ വൃത്തം ന്യൂസ് 18 നോട് പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ പോലും മാസികയിൽ ഉണ്ടെന്നും പ്രാദേശിക സഹായം കൂടാതെ ഇത്തരം വിവരങ്ങൾ കണ്ടെത്താൻ സാധ്യമല്ലെന്നും എൻഐഎ വൃത്തം ന്യൂസ് 18 നോട് പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ പോലും മാസികയിൽ ഉണ്ടെന്നും പ്രാദേശിക സഹായം കൂടാതെ ഇത്തരം വിവരങ്ങൾ കണ്ടെത്താൻ സാധ്യമല്ലെന്നും എൻഐഎ വൃത്തം ന്യൂസ് 18 നോട് പറഞ്ഞു.

  • Share this:

മനോജ് ​ഗുപ്ത

തീവ്രവാദം ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി മഹാരാഷ്ട്ര ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി,13 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (National Investigation Agency (NIA)). റെയ്ഡിൽ 48 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെല്ലാംവരും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2021 ഓഗസ്റ്റിൽ കർണാടകയിലെ ഭട്കലിൽ നിന്ന് സുഫ്രി ജോഹർ ദാമോദി എന്നയാൾ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

ദാമോദിയിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഐഎസ് മാസികയായ വോയ്‌സ് ഓഫ് ഹിന്ദും (Voice of Hind) എൻഐഎ നിരീക്ഷിച്ചു വരികയായിരുന്നു.

ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ പോലും മാസികയിൽ ഉണ്ടെന്നും പ്രാദേശിക സഹായം കൂടാതെ ഇത്തരം വിവരങ്ങൾ കണ്ടെത്താൻ സാധ്യമല്ലെന്നും എൻഐഎ വൃത്തം ന്യൂസ് 18 നോട് പറഞ്ഞു. കസ്റ്റഡിയിൽ എടുത്തവർക്കെല്ലാം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉമർ നിസാർ എന്നയാൾ നേതൃത്വം നൽകുന്ന കശ്മീരിലെ വോയ്‌സ് ഓഫ് ഹിന്ദ് നെറ്റ്‌വർക്കിനെക്കുറിച്ചും എൻഐഎക്ക് സൂചനകൾ ലഭിച്ചു.

ഐഎസിനു വേണ്ടിയുള്ള ഡിജിറ്റൽ ഉള്ളടക്കം

ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറാസാൻ പ്രവിശ്യ (Islamic State – Khorasan Province) അഥവാ ഐഎസ്കെപിയിൽ നിന്നും മറ്റ് ​ഗ്രൂപ്പുകളിൽ നിന്നുമുള്ള ഭീഷണികളെക്കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് ആശങ്കയുണ്ടെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഈ 48 പേരും വോയ്‌സ് ഓഫ് ഹിന്ദിനും ഐഎസ്‌കെപിയുമായി ബന്ധപ്പെട്ട മറ്റു ഗ്രൂപ്പുകൾക്കുമായി ഉള്ളടക്കം സൃഷ്‌ടിക്കുന്നവരായിരുന്നു എന്നും ഏജൻസി വൃത്തങ്ങൾ പറഞ്ഞു. അടുത്തിടെ, നൂപുർ ശർമയുടെ പ്രവാചക നിന്ദാ പരാമർശത്തിനു ശേഷം, ഈ ഗ്രൂപ്പുകൾ ഇന്ത്യയിൽ എന്തോ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായും എൻഐഎ കണ്ടെത്തി. ''ഇന്ത്യൻ മുസ്ലീങ്ങളെയും ലോകമെമ്പാടുമുള്ള മുസ്ലീം സമുദായത്തെയും ആക്രമണത്തിന് പ്രേരിപ്പിക്കുകയായിരുന്നു ഇവർ. ദാമോദി, വോയ്‌സ് ഓഫ് ഹിന്ദ് എന്നിവയുമായുള്ള ബന്ധവും അവർ ഏറ്റുപറഞ്ഞിട്ടുണ്ട്'', എൻഐഎ വൃത്തം പറഞ്ഞു. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലും ഫോറൻസിക് പരിശോധനയും നടന്നുവരികയാണെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

ഐഎസ്കെപിയുടെ മോദി വിരുദ്ധ, ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ

ഐഎസ്‌കെപി ഭീകരസംഘടനയുടെ മുഖപത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ കവറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ജൂലൈ 14 ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. ആധുനിക അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചരിത്ര പ്രദേശമാണ് ഖൊറാസാൻ. നേരത്തെ ഈ പ്രസിദ്ധീകരണം പ്രധാനമായും ഖൊറാസാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. പെട്ടെന്ന് ഈ മാസികയിൽ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളിക്കാൻ തുടങ്ങിയതായും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.

ഹിന്ദു കേന്ദ്രീകൃത പാർട്ടികളെ ആക്രമിക്കാൻ ഐഎസ്‌കെപി തങ്ങളുടെ കേഡറുകളോട് ആവശ്യപ്പെട്ടതായും ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

First published:

Tags: Career, ISIS, NIA