Explained: വൈറസുകളെ ചെറുക്കാൻ കൊതുകിലെ പ്രോട്ടീന് കഴിയും; വിശദാംശങ്ങൾ അറിയാം

Last Updated:

AEG12 എന്ന പേരുള്ള പ്രോട്ടീനിനാണ് മഞ്ഞപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെയും വെസ്റ്റ്നൈൽ, സിക്ക തുടങ്ങിയ വൈറസുകളെയും ചെറുക്കാൻ കഴിവുണ്ടെന്ന് കണ്ടെത്തിയത്.

കൊതുകിലെ പ്രോട്ടീനിന് വൈറസുകളെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഗവേഷണഫലം. AEG12 എന്ന പേരുള്ള പ്രോട്ടീനിനാണ് മഞ്ഞപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെയും വെസ്റ്റ്നൈൽ, സിക്ക തുടങ്ങിയ വൈറസുകളെയും ചെറുക്കാൻ കഴിവുണ്ടെന്ന് കണ്ടെത്തിയത്. ഒപ്പം കൊറോണ വൈറസുകളെയും പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയും. യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞരാണ് നിർണായകമായ ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.
AEG12 എന്ന പ്രോട്ടീൻ വൈറസിന്റെ കവചത്തെ അസ്ഥിരപ്പെടുത്തുകയും അതിന്റെ സംരക്ഷിത വലയത്തെ ഭേദിക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇത്തരത്തിൽ കവചമില്ലാത്ത വൈറസുകളെ ചെറുക്കാൻ ഈ പ്രോട്ടീന് കഴിയില്ല. ഈ കണ്ടെത്തലുകൾ ലോകം മുഴുവൻ ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന വൈറസ് ജന്യ രോഗങ്ങൾക്കെതിരെയുള്ള ചികിത്സാ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ നിർണായകമായ മുതൽക്കൂട്ടാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്  വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
advertisement
എൻ ഐ എച്ചിന്റെ ഭാഗമായ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസിലെ ശാസ്ത്രജ്ഞർ എക്സ് റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ചാണ് AEG12-ന്റെ ഘടന പരിശോധിച്ചത്. തന്മാത്രാതലത്തിൽ, വൈറസിനെഒന്നിച്ചു നിർത്തുന്ന കോശ ചർമത്തിന്റെ ഭാഗങ്ങളെയുംലിപ്പിഡുകളെയും വിഘടിപ്പിക്കാൻ ഈ പ്രോട്ടീന്കഴിയുന്നു എന്ന് ഗവേഷണ സംഘത്തിലെ ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ് ഗ്രൂപ്പിന്റെ തലവൻ ജെഫ്രി മുള്ളർ പറയുന്നു.
"വൈറസിന്റെ കോശചർമത്തിലെ ലിപ്പിഡുകളോട് ഈ പ്രോട്ടീനിന് വലിയ ആകർഷണമാണുള്ളത്. അതുകൊണ്ടുതന്നെഅവ വൈറസിൽ നിന്നും ലിപ്പിഡുകളെ കവർന്നെടുക്കുന്നു", മുള്ളർ പറഞ്ഞു.
advertisement
വെസ്റ്റ്നൈൽ, സിക്കതുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന ഫ്ലാവിവൈറസുകൾ എന്ന വിഭാഗത്തിനെതിരെ AEG12 എന്ന പ്രോട്ടീൻ ഫലപ്രദമാണെന്ന് വിശദീകരിക്കുന്നതോടൊപ്പം കോവിഡ്19-ന് കാരണമാകുന്നSARS-CoV-2 വൈറസിനെതിരെയും ഈ പ്രോട്ടീൻ ഫലപ്രദമാകാമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർ പങ്കുവെയ്ക്കുന്നു. എന്നാൽ, കോവിഡിനെതിരെ ഈ പ്രോട്ടീന്റെ സഹായത്തോടെ മരുന്ന് വികസിപ്പിച്ചെടുക്കാൻ ബയോ എഞ്ചിനീയറിങ്ങിന് ഇനിയും വർഷങ്ങളുടെഗവേഷണം ആവശ്യമായി വരും. ചുവന്ന രക്ത കോശങ്ങളെയും വിഘടിപ്പിക്കാൻ ഈ പ്രോട്ടീനിന് കഴിയും എന്നതിനാൽ വൈറസുകളെ മാത്രം നശിപ്പിക്കാൻ കഴിയുന്ന കോമ്പൗണ്ടുകൾ കണ്ടെത്തുക എന്നതാവും ശാസ്ത്രലോകത്തിന്മുന്നിൽ ഇനിയുള്ള വെല്ലുവിളി. എന്നാലും നിലവിലെ ഗവേഷണഫലങ്ങൾ വലിയ പ്രത്യാശയാണ്വൈദ്യശാസ്ത്രത്തിന് നൽകുന്നത്.
advertisement
യു എസ് ഫുഡ് ആൻഡ് ഡ്രഗ്അഡ്മിനിസ്ട്രേഷൻ ഇതുവരെ റംഡെസിവിർ എന്ന മരുന്നിന് മാത്രമേ കോവിഡ്19-ന്റെ ചികിത്സയ്ക്ക്ഉപയോഗിക്കാൻ പൂർണമായ അനുമതി നൽകിയിട്ടുള്ളൂ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഓക്സിജൻ സപ്ലിമെന്റ് ആവശ്യമുള്ള രോഗികൾക്കാണ് ഈ മരുന്ന് ഉപയോഗിക്കാൻ കഴിയുക. ഇതുകൂടാതെ, അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാൻ 9 ചികിത്സാ രീതികൾക്കുകൂടി അനുമതി നൽകിയിട്ടുണ്ട്. ഇതുവരെ കോവിഡിനെതിരെ 430 ചികിത്സാ രീതികളും 600-നടുത്ത്മരുന്നുകളും പരീക്ഷണഘട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
AEG12, Mosquito, Protein, Virus, Covid 19, Medical Science
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: വൈറസുകളെ ചെറുക്കാൻ കൊതുകിലെ പ്രോട്ടീന് കഴിയും; വിശദാംശങ്ങൾ അറിയാം
Next Article
advertisement
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
  • ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഒരു അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു.

  • സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ഷൂ എറിയാൻ ശ്രമം നടന്നത്.

  • ഖജുരാഹോയിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശമാണ് ആക്രമണശ്രമത്തിന് കാരണമായത്.

View All
advertisement