നാല് പതിറ്റാണ്ടിനു ശേഷം ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്; ആക്‌സിയോം 4 ദൗത്യത്തിന്റെ പ്രത്യേകതകള്‍

Last Updated:

14 ദിവസമാണ് ദൗത്യസംഘം ബഹിരാകാശനിലയത്തില്‍ കഴിയുക

14 ദിവസമാണ് ദൗത്യസംഘം ബഹിരാകാശനിലയത്തില്‍ കഴിയുക
14 ദിവസമാണ് ദൗത്യസംഘം ബഹിരാകാശനിലയത്തില്‍ കഴിയുക
ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്‌സിയോം 4 മിഷന്‍ അന്താരാഷ്ട്ര ബഹിരാകാശനിലയം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു കഴിഞ്ഞു. ഏറെ നാള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 40 വര്‍ഷത്തിന് ശേഷമുള്ള ആദ്യ ബഹിരാകാശ യാത്രയായ ആക്‌സിയോം 2 മിഷന്‍ വിക്ഷേപിച്ചിരിക്കുന്നത്.
നാസയുടെയും സ്‌പേസ് എക്‌സിന്റെയും പങ്കാളിത്തത്തോടെ നടക്കുന്ന ദൗത്യത്തില്‍ നാലംഗ സംഘം ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് പറന്നുയര്‍ന്നത്.
ജൂണ്‍ 26 വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിയോടെ അവര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പുതുതായി രൂപകല്‍പ്പന ചെയ്ത സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് അവര്‍ യാത്ര ചെയ്യുന്നത്.
ദൗത്യത്തില്‍ ഉള്‍പ്പെട്ട സഞ്ചാരികള്‍
advertisement
പെഗ്ഗി വിറ്റ്‌സണ്‍(കമാന്‍ഡര്‍): മിഷന്‍ കമാന്‍ഡറും ആക്‌സിയോം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പെയ്‌സ്ഫ്‌ളൈറ്റ് ഡയറക്ടറുമാണ് അദ്ദേഹം. നാസയുടെ മുന്‍ ബഹിരാകാശ യാത്രികനും ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവിട്ട അമേരിക്കക്കാരനുമാണ് അദ്ദേഹം.
ശുഭാന്‍ശു ശുക്ല(പൈലറ്റ്): ഇന്ത്യയെയും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയെയും പ്രതിനിധീകരിച്ചാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുക്ല. 1984ലാണ് രാകേഷ് ശര്‍മ ബഹിരാകാശ നിലയത്തിലേക്ക് പോയത്.
advertisement
സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി(മിഷന്‍ സെപ്ഷ്യലിസ്റ്റ്): പോളണ്ടിനെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇഎസ്എ) പ്രതിനിധീകരിച്ചാണ് അദ്ദേഹം ബഹിരാകാശനിലയത്തിലേക്ക് പോകുന്നത്. 1978ലാണ് പോളണ്ടില്‍ ഇതിന് മുമ്പ് ബഹിരാകാശ ദൗത്യം നടന്നത്. മിറോസ്ലാവ് ഹെര്‍മാസ്വെവ്‌സ്‌കിയാണ് ഇതിന് മുമ്പ് പോളണ്ടിനെ പ്രതിനിധീകരിച്ച് ബഹിരാകാശത്ത് പോയത്.
ടിബോര്‍ കപു(മിന്‍ സ്‌പെഷ്യലിസ്റ്റ്): ഹംഗറിയുടെ ബഹിരാകാശ പദ്ധതിയായ HUNOR(Hungarian to Orbit)യുടെ പ്രതിനിധിയായാണ് കപു യാത്ര തിരിച്ചിരിക്കുന്നത്. ബെര്‍ട്ടലാന്‍ ഫര്‍കാസിന് ശേഷം ഹംഗറിയെ പ്രതിനിധീകരിച്ച് ബഹിരാകാശത്തെത്തുന്ന ആദ്യ ബഹിരാകാശ യാത്രികനാണ് അദ്ദേഹം.
ദൗത്യ കാലയളവ്
14 ദിവസമാണ് ദൗത്യസംഘം ബഹിരാകാശനിലയത്തില്‍ കഴിയുക.
advertisement
ആക്‌സിയോം 4 പ്രധാന നാഴികക്കല്ലുകള്‍
ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം സ്‌പെയ്‌സിന്റെ നാലാമാത്തെ ദാത്യമാണിത്. എന്നാല്‍, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളുടെ സംയുക്തമായുള്ള ആദ്യത്തെ ബഹിരാകാശദൗത്യമാണിത്. 1980ന് ശേഷം ഈ മൂന്ന് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്‌പോണ്‍സര്‍ ചെയ്ത ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യവുമാണിത്.
ഈ ദൗത്യം ഈ രാജ്യങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ മനുഷ്യബഹിരാകാശ യാത്രയുമാണ്.
ആക്‌സോയം 4 മിഷന്റെ ലക്ഷ്യം
ഇന്ത്യ, യുഎസ്, പോളണ്ട്, ഹംഗറി, സൗദി അറേബ്യ, ബ്രസീല്‍, നൈജീരിയ, യുഎഇ, നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 31 രാജ്യങ്ങളുടെ ഏകദേശം 60 ശാസ്ത്രീയ പരീക്ഷണങ്ങളും ഔട്ട്‌റീച്ച് പ്രവര്‍ത്തനങ്ങളും(സേവനങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് ആ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം) ആക്‌സിയോം 4 മിഷന്‍ നടത്തും. മനുഷ്യന്റെ ആരോഗ്യം, ബഹിരാകാശ കൃഷി, മൈക്രോഗ്രാവിറ്റി ഫിസിക്‌സ്, കാലാവസ്ഥാ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ ഗവേഷണം വ്യാപിപ്പിക്കും.
advertisement
അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ യാത്ര സുഗമമാക്കുന്നതില്‍ സ്വകാര്യ കമ്പനികളുടെ വര്‍ധിച്ചുവരുന്ന പങ്ക് തെളിയിക്കാനും വാണിജ്യ, നയതന്ത്ര സംരംഭങ്ങള്‍ക്കായി ബഹിരാകാശ നിലയത്തിന്റെ വിപുലമായ ഉപയോഗം സമർത്ഥിക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
ആക്‌സിയോം 4 മിഷന്‍ പ്രധാന്യമര്‍ഹിക്കുന്നത് എന്തുകൊണ്ട്?
ബഹിരാകാശ പര്യവേഷണത്തിൽ ഒരു പുതിയ യുഗത്തെയാണ് ആക്‌സിയോം 4 മിഷന്‍ അടയാളപ്പെടുത്തുന്നത്. സുരക്ഷയും ശാസ്ത്രീയമായ പ്രതിഫലവും ഉറപ്പാക്കിക്കൊണ്ട് നാസയുമായി ചേര്‍ന്ന് സങ്കീര്‍ണമായ അന്താരാഷ്ട്ര ദൗത്യങ്ങളെ ഏകോപിപ്പിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് കഴിയുമെന്ന് ഇത് തെളിയിക്കുന്നു.
വളരെക്കാലമായി ബഹിരാകാശ ദൗത്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മടങ്ങി വരവിനുള്ള പ്രതീകാത്മക സൂചന കൂടിയാണിത്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
നാല് പതിറ്റാണ്ടിനു ശേഷം ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്; ആക്‌സിയോം 4 ദൗത്യത്തിന്റെ പ്രത്യേകതകള്‍
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement