• HOME
  • »
  • NEWS
  • »
  • explained
  • »
  • Mummy | അറിഞ്ഞതിലേറെ രഹസ്യങ്ങൾ ഇനിയും ബാക്കി; ഗവേഷകരെ അമ്പരപ്പിച്ച് തുത്തൻഖാമന്റെ ശവകുടീരം

Mummy | അറിഞ്ഞതിലേറെ രഹസ്യങ്ങൾ ഇനിയും ബാക്കി; ഗവേഷകരെ അമ്പരപ്പിച്ച് തുത്തൻഖാമന്റെ ശവകുടീരം

മൂവായിരത്തിലധികം വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ ഈ ശവകുടീരത്തിൽ ഇപ്പോഴും നിഗൂഢതകൾ മറഞ്ഞിരിക്കുകയാണ്

  • Share this:
ഈജിപ്ഷ്യൻ രാജാവായ തുത്തൻഖാമന്റെ (Tutankhamun) ശവകുടീരം ലോകമെമ്പാടുമുള്ള പുരാവസ്തു ഗവേഷകർക്ക് (archaeologists) ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയാണ്. മൂവായിരത്തിലധികം വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ ഈ ശവകുടീരത്തിൽ ഇപ്പോഴും നിഗൂഢതകൾ മറഞ്ഞിരിക്കുകയാണ്. ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്വരയിൽ 1922-ൽ കണ്ടെത്തിയ തുത്തൻഖാമന്റെ ശവകുടീരം ഇപ്പോഴും ഏറെ ആകാംക്ഷയോടെയാണ് ഏവരും നോക്കി കാണുന്നത്. ഈജിപ്ഷ്യൻ രാജ്ഞിയും തുത്തൻഖാമന്റെ രണ്ടാനമ്മയുമായ നെഫെർറ്റിറ്റിയെ (Nefertiti) അദ്ദേഹത്തിന്റെ ശവകുടീരത്തിനുടുത്തുള്ള സ്ഥലത്തെ അറയിൽ ആണ് സംസ്കരിച്ചിരിക്കുന്നതെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തു വരുന്നത്.

ബിസി 14-ാം നൂറ്റാണ്ടിൽ ആണ് നെഫെർറ്റിറ്റി അന്തരിച്ചത്. ക്ലിയോപാട്രയെ പോലെ സൗന്ദര്യത്തിന്റെ പേരിലാണ് നെഫെർറ്റിറ്റി ലോകപ്രശസ്തി നേടിയത്. തൂത്തൻഖാമന്റെ രണ്ടാനമ്മയാണ് ഇവരെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് യഥാർത്ഥത്തിൽ ആഗോള തലത്തിൽ തന്നെ ഒരു വിപുലമായ കൗതുക വിഷയമാണ്. 2007 മുതൽ കാണാതായ രാജ്ഞിയെ പുരാവസ്തു ഗവേഷകർ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 16 രാജകീയ മമ്മികളും ജനിതക പരിശോധനകളും ഇവർ നടത്തി. എങ്കിലും ഇപ്പോഴും ഇതേക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണ്. എന്നാൽ മുത്തശ്ശിമാരെയും മാതാപിതാക്കളെയും ഭാര്യയെയും തിരിച്ചറിഞ്ഞിട്ടും തുത്തൻഖാമന്റെ രണ്ടാനമ്മയെക്കുറിച്ചുള്ള തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിരുന്നില്ല.

Also Read- കടൽപ്പശുക്കളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ആദ്യ കടല്‍പ്പശു സംരക്ഷണ മേഖല തമിഴ്‌നാട്ടില്‍

പ്രശസ്ത ഈജിപ്ഷ്യൻ രാജ്ഞി നെഫെർട്ടിറ്റിയെ തുത്തൻഖാമന്റെ ശ്മശാന അറയോട് ചേർന്നുള്ള മുറിയിൽ ആണ് സംസ്കരിച്ചിരിക്കുന്നതെന്ന അവകാശവാദത്തിലാണ് ലോകപ്രശസ്തനായ പുരാവസ്തു ​ഗവേഷകൻ. ഇതിന് വിശ്വാസ്യത നൽകുന്ന തുത്തൻഖാമന്റെ ശവകുടീരത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന ഹൈറോഗ്ലിഫിക്സ് (വിശുദ്ധ കൊത്തുപണികൾ) കണ്ടെത്തിയതായും ഇവർ അവകാശപ്പെടുന്നു. എന്നിരുന്നാലും ഈ സിദ്ധാന്തം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

Also Read- അഞ്ച് പതിറ്റാണ്ട് നീണ്ട ബഹിരാകാശ ദൗത്യങ്ങൾ ചൊവ്വയിൽ അവശേഷിപ്പിച്ചത് 7000 കിലോ മാലിന്യം

ഡാർ സ്കാനുകളുടെ ലഭ്യത കുറവ് മൂലം ഇക്കാര്യം സ്ഥിരീകരിക്കപ്പെടാതെ ഒരുപാട് നാൾ നിലനിൽക്കുകയായിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിലെ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിലെ മുൻ ക്യൂറേറ്ററായ നിക്കോളാസ് റീവ്സും ഈ പുതിയ സൂചനക്ക് പിന്തുണ നൽകുന്നുണ്ട്. ഇപ്പോൾ ലഭിച്ചിരിക്കുന്ന മമ്മിയുടെ മുഖചിത്രങ്ങൾക്ക് നെഫെർറ്റിറ്റിയുടെ സ്വഭാവസവിശേഷതകളോട് സാമ്യമുണ്ട് എന്നും റീവ്സ് വ്യക്തമാക്കി. തുത്തൻഖാമൻ രാജാവിനെ അദ്ദേഹത്തിന്റെ ഫറവോനിക് പിൻഗാമിയായ ആയ് അടക്കം ചെയ്യുന്നത് ചിത്രീകരിക്കുന്ന പെയിന്റിംഗ് നെഫെർട്ടിറ്റി രാജ്ഞിയുടെ ശവകുടീരത്തിന് മുകളിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഈ പുതിയ തെളിവുകൾ 2015-ലെ തന്റെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതായും റീവ്സ് കൂട്ടിച്ചേർത്തു. എന്നാൽ തുത്തൻഖാമന്റെ ശവകുടീരം നെഫെർട്ടിറ്റിക്കായി തയ്യാറാക്കിയ ഒരു വലിയ ശവകുടീരത്തിന്റെ പുറം ഭാഗം മാത്രമായിരിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.

നൂറു വർഷങ്ങൾക്ക് മുമ്പ് ഹോവാർഡ് കാർട്ടർ ആണ് തുത്തൻഖാമന്റെ ശവകുടീരം കണ്ടെത്തിത്. അതിൽ രഥങ്ങളും ഇരിപ്പിടങ്ങളും യുവ രാജാവിന് മരണാനന്തര ജീവിതത്തിന് ആവശ്യമായ മറ്റ് തിളങ്ങുന്ന വസ്തുക്കളും ഉൾപ്പെടെ നിരവധി വസ്തുക്കളുമുണ്ടായിരുന്നു.
Published by:Naseeba TC
First published: