Dugong | കടൽപ്പശുക്കളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ആദ്യ കടല്‍പ്പശു സംരക്ഷണ മേഖല തമിഴ്‌നാട്ടില്‍
- Published by:Amal Surendran
- news18-malayalam
Last Updated:
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ സമുദ്ര ജന്തുജാലങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ഇന്ത്യയില്‍ (India) വംശനാശം സംഭവിച്ച ചീറ്റകളെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പുറമെയാണ്, ഇപ്പോള്‍ ഡ്യൂഗോങ് അഥവാ കടല്‍പ്പശുവിനെ (Dugongs) സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ആക്കം കൂട്ടിയത്. കടലിലെ ഏറ്റവും വലിയ സസ്യഭുക്കായ കടല്‍ സസ്തനിയാണ് കടല്‍പ്പശു.
തമിഴ്‌നാട്ടിലാണ് (Tamil Nadu) ഇന്ത്യയുടെ ആദ്യത്തെ കടല്‍പ്പശു സംരക്ഷണ കേന്ദ്രം നടപ്പിലാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ സമുദ്ര ജന്തുജാലങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
''ഞങ്ങള്‍ ഒരു ചരിത്രം രചിച്ചിരിക്കുന്നു, ഇത് തമിഴ്നാടിന്റെ സംരക്ഷണ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. തമിഴ്‌നാടിന്റെ വനം വകുപ്പിനും ലോകമെമ്പാടുമുള്ളവര്‍ക്കും ഈ അറിയിപ്പ് വളരെ അഭിമാനകരമാണ് തമിഴ്നാട് സര്‍ക്കാരിന്റെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനം എന്നിവയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.
advertisement
എന്താണ് ഡ്യൂഗോങ് അഥവാ കടല്‍പ്പശു?
കടല്‍പ്പശുക്കള്‍ മാനെറ്റിയോട് സാമ്യമുള്ളവയാണ്. സിറേനിയ കുടുംബത്തില്‍ പെടുന്ന ഇവ സസ്യഭുക്കുകളാണ്, വെള്ളത്തിനടിയിലുള്ള പുല്ലുകളാണ് ഇവയുടെ മുഖ്യ ഭക്ഷണമെന്ന് നാഷണല്‍ ജിയോഗ്രാഫിക് പറയുന്നു.
231 കിലോഗ്രാം മുതല്‍ 498 കിലോഗ്രാം വരെ ഭാരമുള്ള ഇവ 13 അടി വരെ ഉയരത്തില്‍ വളരുകയും, ഏകദേശം 65 മുതല്‍ 70 വര്‍ഷം വരെ ജീവിക്കുകയും ചെയ്യും. എന്നാല്‍ കടല്‍പ്പശുവിന് ശ്വാസമെടുക്കുന്നതിനായി വെള്ളത്തിന് മുകളില്‍ വരണം. ചിലസമയങ്ങളില്‍ വാലില്‍ നിന്നുകൊണ്ട് ജലോപരിതലത്തിന് മുകളില്‍ തലകൊണ്ടുവന്ന് ശ്വസിക്കാനും ഇവക്ക് കഴിയും. Dugong Dugon എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ സസ്തനികള്‍ കൂടുതല്‍ സമയവും ഒറ്റക്കാണ് കഴിയുന്നത്.
advertisement
കടല്‍പ്പശുവിനെ പ്രധാനമായും കാണപ്പെടുന്നത് എവിടെയാണ്?.
മാന്നാര്‍ ഉള്‍ക്കടല്‍, പാല്‍ക് ബേ, കച്ച് ഉള്‍ക്കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് കടല്‍പ്പശുവിനെ കാണപ്പെടുന്നതെന്നാണ് ഇന്ത്യയിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്. നിലവില്‍, ഇന്ത്യയില്‍ ഏകദേശം 250 കടല്‍പ്പശുവിക്കളാണ് ഉള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഷാര്‍ക്ക് ബേ മുതല്‍ ക്വീന്‍സ്ലാന്റിലെ മോറെട്ടണ്‍ ബേ വരെ വ്യാപിച്ചുകിടക്കുന്ന ഓസ്ട്രേലിയിലാണ് കടല്‍പ്പശുക്കളെ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. സൊസൈറ്റി ഫോര്‍ മറൈന്‍ മാമോളജിയുടെ അഭിപ്രായത്തില്‍, ഷാക്ക് ബേയിലെ കടല്‍പ്പശുക്കളുടെ എണ്ണം 10,000-ത്തിലധികമാണ്.
advertisement
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡ്യൂഗോങ് ആവാസ കേന്ദ്രം പേര്‍ഷ്യന്‍ ഗള്‍ഫാണ്. ഇവിടെ 5,800 മുതല്‍ 7,300 വരെ കടല്‍പ്പശുക്കളാണ് ഉള്ളത്.
ഇന്ത്യയില്‍ കടല്‍പ്പശുക്കളെ സംരക്ഷിക്കുന്നത് എന്തുകൊണ്ട്?
1972ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂള്‍ 1 പ്രകാരമാണ് രാജ്യത്ത് കടല്‍ പശുക്കളെ സംരക്ഷിക്കുന്നത്. ഡൗണ്‍ ടൂ എര്‍ത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു ദിവസം 40 കിലോ കടല്‍പ്പുല്ലാണ് ഡ്യൂഗോങ് കഴിക്കുന്നത്. എന്നാല്‍ തീരദേശ വികസന പദ്ധതികള്‍ വന്നതോടെ ഇവയുടെ ആവാസവ്യവസ്ഥ നശിക്കുകയും ഇവ വംശനാശ ഭീഷണി നേരിടുകയുമാണ്.
advertisement
ഇതുകൂടാതെ, മലിനീകരണം, നിയമവിരുദ്ധമായ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍, വേട്ടയാടല്‍ തുടങ്ങിയവ കടല്‍പ്പശുവിന്റെ നാശത്തിന് കാരണമായി. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് തീരങ്ങളിലെ കടലില്‍ കടല്‍ പശുക്കളുടെ സാന്നിധ്യം ശക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഈ പ്രദേശങ്ങളിലെ കടല്‍പ്പശുക്കള്‍ക്ക് വംശനാശം സംഭവിച്ചതായി വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ എന്‍ഡേജേര്‍ഡ് സ്പീഷീസ് മാനേജ്മെന്റ് വിഭാഗത്തിലെ മുതിര്‍ന്ന ഒരു ശാസ്ത്രജ്ഞന്‍ ഡൗണ്‍ ടൂ എര്‍ത്തിനോട് പറഞ്ഞു.
സംരക്ഷണ കേന്ദ്രം
തമിഴ്നാട് തീരത്ത് പാക്ക് ബേ മേഖലയിൽ കടൽപശു സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതായി 2021 സെപ്റ്റംബറിലാണ് പ്രഖ്യാപനമുണ്ടായത്. ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണിത്. തഞ്ചാവൂരിലെ അതിരാംപട്ടണത്തിനും പദുക്കോട്ട ജില്ലയിലെ ആമപട്ടണത്തിനും ഇടയിലുള്ള പാക്ക് ബേ മേഖലയുടെ വടക്കന്‍ ഭാഗത്ത് 448 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നതാണ് സംരക്ഷണ കേന്ദ്രമെന്നാണ് ഹിന്ദുവിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി മൊത്തം 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
advertisement
കടല്‍പ്പശുക്കള്‍ക്കും ഡോള്‍ഫിനുകള്‍ക്കും കടല്‍പ്പന്നികള്‍ക്കും ആമകള്‍ക്കും അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള ആഴം കുറഞ്ഞ ഒരു ഉള്‍ക്കടലാണ് പാല്‍ക്ക് ബേ. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകള്‍ക്കിടയിലുള്ള തീരപ്രദേശങ്ങളില്‍ 12,250 ഹെക്ടറില്‍ കടല്‍പ്പുല്ലുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത് കടല്‍ പശുക്കളുടെ പ്രധാന ആഹാര സ്രോതസ്സാണ്.
അതേസമയം, സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് തീരദേശ ജലത്തെ ആശ്രയിച്ച് ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്ന് ആശങ്ക വേണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് രാമചന്ദ്ര റെഡ്ഡി ഉറപ്പാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ലോകത്തിലെ മറ്റ് ഭാഗങ്ങളിലെ കടല്‍പ്പശുക്കളുടെ സ്ഥിതി എങ്ങനെ?
ഐയുസിഎന്‍ റെഡ് ലിസ്റ്റില്‍ ഗുരുതരമായ വംശനാശഭീഷണിയുള്ള ജീവിയാണ് കടല്‍പ്പശു. കടല്‍പ്പുല്ലിന്റെ ആവാസവ്യവസ്ഥയുടെ നാശം, ജലമലിനീകരണം, വികസന പ്രവര്‍ത്തനങ്ങള്‍ മൂലം തീരദേശ ആവാസവ്യവസ്ഥയുടെ തകര്‍ച്ച എന്നിവ ഈ ജീവികളുടെ ആയുസ് കുറയാൻ കാരണമായി. ഇതിനിടെ, കപ്പല്‍ അപകടങ്ങളെ തുടര്‍ന്നും മല്‍സ്യബന്ധനവും കാരണം ചൈനയിലും ഇതിന് വംശനാശം സംഭവിച്ചതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 23, 2022 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Dugong | കടൽപ്പശുക്കളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ആദ്യ കടല്‍പ്പശു സംരക്ഷണ മേഖല തമിഴ്‌നാട്ടില്‍