പതിനായിരത്തോളം കേരള സർക്കാർ ഉദ്യോഗസ്ഥർ മെയ് 31 നു വിരമിക്കുന്നതെന്തുകൊണ്ട്?

Last Updated:

വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിനായി വേണ്ടത് 1500 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31ന് പതിനായിരത്തോളം സർക്കാർ ജീവനക്കാരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. ഈ വർഷം ആകെ വിരമിക്കുന്ന 21,537 പേരില്‍ പകുതിയോളം പേർ മെയ് മാസത്തിലാണ് പടിയിറങ്ങുന്നത്. ഇന്നും നാളെയുമായാണ് പതിനായിരത്തോളം പേർ സർക്കാർ സർവീസിൽ നിന്ന് മടങ്ങുന്നത്.
ഇത്രയുമധികം എന്തുകൊണ്ട്?
പണ്ട് സ്കൂളുകളിൽ ജൂണില്‍ പ്രവേശനം ഉറപ്പിക്കാനായി മെയ് മാസത്തിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നു. ഇതാണ് ഈ മാസം കൂട്ടവിരമിക്കൽ വന്നത്.
ബാധ്യത ഒഴിവാക്കാൻ കടമെടുപ്പ്
പതിനായിരത്തോളം പേര്‍ ഒറ്റയടിക്ക് സർക്കാർ സര്‍വീസിൽ നിന്ന് പടിയിറങ്ങുമ്പോൾ 1500 കോടിയോളം രൂപയാണ് വിരമിക്കൽ ആനുകൂല്യമായി സർക്കാരിന് ചെലവാക്കേണ്ടി വരിക. ഇതിനായി കടമെടുക്കാനൊരുങ്ങുകയാണ് സർക്കാർ. പൊതുവിപണിയിൽ നിന്ന് 2000 രൂപ കടമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
advertisement
വിരമിക്കൽ ആനുകൂല്യം
തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപവരെയാണ് ഓരോരുത്തർക്കും വിരമിക്കൽ ആനൂകൂല്യമായി നൽകേണ്ടിവരിക. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്മ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങൾ. എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചുവെക്കാറില്ല.
ഒഴിവുകൾ ?
പതിനായിരത്തോളം പേർ വിരമിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകൾ നികത്താൻ കാര്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒന്നാം തീയതി സ്കൂൾ തുറക്കാനിരിക്കെ പലയിടത്തും വിരമിച്ചവർക്ക് പകരമായി താൽക്കാലിക അധ്യാപകരെയാണ് നിയമിക്കുന്നത്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം.
advertisement
1.67 ലക്ഷംപേർക്ക് പെൻഷൻ പ്രായം 60 വയസ്
സംസ്ഥാന സർക്കാർ ജീവനക്കാരിൽ 60 വയസ് പെൻഷൻ പ്രായമായ ഉയർത്തിക്കിട്ടിയവർ 1.67 ലക്ഷം പേരായി. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് കീഴിലുള്ളവരാണിത്. ആകെ 5.25 ലക്ഷം സർക്കാർ ജീവനക്കാരാണ് കേരളത്തിലുള്ളത്. 2013ലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
പതിനായിരത്തോളം കേരള സർക്കാർ ഉദ്യോഗസ്ഥർ മെയ് 31 നു വിരമിക്കുന്നതെന്തുകൊണ്ട്?
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement