ജന്മദിനത്തില്‍ സങ്കടമോ ആശങ്കയോ തോന്നാറുണ്ടോ? അതാണ് 'ബര്‍ത്ത്‌ഡേ ബ്ലൂസ്'
- Published by:Sarika KP
- news18-malayalam
Last Updated:
ജന്മദിനാഘോഷങ്ങൾക്ക് ക്ഷണിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ വർഷങ്ങളായി ഒറ്റയ്ക്ക് ജന്മദിനം ആഘോഷിക്കുന്നവർക്കും ഈ സമ്മർദ്ദങ്ങളുണ്ടാകും.
ജന്മദിനാഘോഷങ്ങൾ പലരും സന്തോഷത്തോടെ ആഘോഷിക്കുന്ന ഒന്നാണ്. എന്നാൽ ചിലർ ആ ദിവസങ്ങളെ വളരെ പേടിയോടെയാണ് കാണുന്നത്. എന്തുകൊണ്ടാണ് എന്നല്ലേ? ഈ ദിവസത്തിൽ ഇത്തരക്കാർക്കിടയിൽ അനുഭവപ്പെടുന്ന സമ്മർദവും വിഷമവും ബർത്ത് ഡേ ബ്ലൂസ് എന്നാണ് അറിയപ്പെടുന്നത്. എന്നാൽ എന്താണ് ഈ പ്രതിഭാസത്തിന് കാരണം എന്നല്ലേ. അതേപ്പറ്റി കൂടുതലറിയാം.
ലൈറ്റ് ഓൺ ആംഗ്‌സൈറ്റിയുടെ ക്ലിനിക്കൽ ഡയറക്ടറായ ഡെബ്ര കിസൻ ഇക്കാര്യത്തെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ഒരു ആഘോഷത്തിന്റെ സമയമാണെങ്കിലും പലരിലും ജന്മദിനങ്ങളിൽ സങ്കടമുണ്ടാകുക സഹജമാണ്.
എപ്പോഴും നിങ്ങൾ സന്തോഷവാനായിരിക്കണമെന്നും സ്‌നേഹം പ്രകടിപ്പിക്കണമെന്നും നിങ്ങളോട് സ്‌നേഹമുള്ളവരുമായി എന്നും ബന്ധം പുലർത്തണമെന്നും കരുതുന്നത് നിരാശയ്ക്ക് കാരണമാകുമെന്നും ഡെബ്ര പറഞ്ഞു.
അന്തർമുഖരായ ആളുകൾക്ക് ബർത്ത് ഡേ ആഘോഷങ്ങൾ ചെറിയ രീതിയിലെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എല്ലാവരും ആ വ്യക്തിയെ തന്നെ നോക്കി പാട്ടു പാടുന്നത്, നോക്കുന്നത് എല്ലാം അവരിൽ പേടി ഉണ്ടാക്കിയേക്കാം. ശ്രദ്ധ ഇഷ്ടപ്പെടാത്ത വ്യക്തികൾക്ക് പ്രത്യേകിച്ച് ഇതൊരു ബുദ്ധിമുട്ടായിരിക്കുമെന്നും ഡെബ്ര പറഞ്ഞു.
advertisement
ജന്മദിനാഘോഷങ്ങൾക്ക് ക്ഷണിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ വർഷങ്ങളായി ഒറ്റയ്ക്ക് ജന്മദിനം ആഘോഷിക്കുന്നവർക്കും ഈ സമ്മർദ്ദങ്ങളുണ്ടാകും. മുതിർന്നവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.
മരണസമയം അടുക്കുന്നു
കാലം കടന്നുപോകുകയാണ് എന്ന ബോധം നമ്മളിലുണ്ടാക്കുന്ന ഒന്നാണ് ഓരോ ജന്മദിനവും. അത് ഒരു തരം നെഗറ്റീവ് വികാരങ്ങളാണ് നമ്മളിൽ ഉണർത്തുക. ജീവിതം എത്ര ക്ഷണികമാണെന്ന ബോധം ഉള്ളിലുണ്ടാകാൻ ഇത് കാരണമാകുന്നു.
പലരുടെയും ആശങ്കയാണിത്. ഉയർന്ന രക്ത സമ്മർദ്ദമുള്ളവർക്ക് തങ്ങളുടെ ജന്മദിനത്തിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയോ കൂടുതലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നു. 75-ാം വയസ്സിൽ മരിച്ച തന്റെ അമ്മയുടെ ഓർമ്മകൾ ഒരു സ്ത്രീയുടെ 75-ാം ജന്മദിനത്തിൽ മരണത്തിന് കാരണമായ സംഭവവും ചില റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
advertisement
എങ്ങനെയാണ് ഈ വെല്ലുവിളികൾ കൈകാര്യം ചെയ്യുക?
ബർത്ത് ഡേ ബ്ലൂസ് പരിഹരിക്കാൻ നിരവധി മാർഗ്ഗങ്ങൾ നിലവിലുണ്ട്. അതിലൊന്നാണ് ജന്മദിനത്തെപ്പറ്റിയുള്ള പ്രതീക്ഷകൾ നിങ്ങളുടെ സ്വന്തം ജീവിതത്തിന് അനുസൃതമായി മാത്രം നിർവചിക്കുക.
മുമ്പ് ആസൂത്രണം ചെയ്തത് പോലെ നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് പകരം സ്വയം പുതിയ ചോദ്യങ്ങൾ ചോദിക്കുന്നതാണ് മറ്റൊരു തെറാപ്പി. എന്തൊക്കെ തടസങ്ങളാണ് ഞാൻ നേരിടുന്നത്? എന്തൊക്ക തടസ്സങ്ങളാണ് ഞാൻ മറികടന്നത്? ഇതിനൊക്കെയുള്ള ഉത്തരങ്ങൾ ഒരു പക്ഷെ നിങ്ങളുടെ മാനസിക സ്ഥിതിയെ മെച്ചപ്പെടുത്തിയേക്കാം.
advertisement
പ്രായമാകുന്നതിനെപ്പറ്റിയുള്ള ആശങ്കകളെ മറികടക്കുകയാണ് മറ്റൊരു വഴി. അതിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ ആകില്ലെന്നും പ്രായമാകുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണെന്നും തിരിച്ചറിഞ്ഞാൽ വാർദ്ധക്യം സന്തോഷപൂർണ്ണമായി ആസ്വദിക്കാനാകും. മാറ്റങ്ങൾ അംഗീകരിക്കാൻ നിങ്ങൾ ശ്രമിക്കണം. അതുപോലെ മറ്റുള്ളവർ പ്രായമായവരുടെ ശാരീരിക, വൈകാരിക ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.
അതുപോലെ തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിലായിരിക്കണം ജന്മദിനാഘോഷങ്ങൾ നടത്തേണ്ടത്. ഒരു വലിയ പാർട്ടിയായി നടത്തണമെന്ന് നിർബന്ധമൊന്നുമില്ല. മനസ്സിന് എന്താണ് സന്തോഷം നൽകുന്നത് അതേ രീതിയിൽ മാത്രം ആഘോഷം നടത്തുക. സ്വയം ബഹുമാനവും സംതൃപ്തിയും തോന്നുന്ന രീതിയിലായിരിക്കണം ഓരോ ജന്മദിനവും ആഘോഷിക്കേണ്ടത്. അതിലൂടെയെല്ലാം നമുക്ക് ഇത്തരം ആശങ്കകളും സങ്കടങ്ങളും മാറ്റാനാകും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 08, 2023 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ജന്മദിനത്തില്‍ സങ്കടമോ ആശങ്കയോ തോന്നാറുണ്ടോ? അതാണ് 'ബര്‍ത്ത്‌ഡേ ബ്ലൂസ്'