• HOME
 • »
 • NEWS
 • »
 • explained
 • »
 • Dog Bites | രാജ്യത്തുടനീളം നായ്ക്കളുടെ ആക്രമണം കൂടുന്നു; തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യം എന്തുകൊണ്ട്?

Dog Bites | രാജ്യത്തുടനീളം നായ്ക്കളുടെ ആക്രമണം കൂടുന്നു; തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യം എന്തുകൊണ്ട്?

കേരളത്തിൽ ഏകദേശം മൂന്നു ലക്ഷത്തോളം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തെരുവു നായ്ക്കളുടെ ശല്യത്തിന് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ തെരുവുനായ ശല്യം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിൽ വരെ ചർച്ചയായിരുന്നു

 • Last Updated :
 • Share this:
  മനുഷ്യർക്കും വളർത്തു മൃ​ഗങ്ങൾക്കുമൊക്കെ നായ്ക്കളുടെ കടിയേൽക്കുന്ന (dog bites) സംഭവങ്ങൾ അടുത്ത കാലത്ത് ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നായ്ക്കൾ ആളുകളെ ആക്രമിക്കുന്നതിന്റെ ഭീതിജനകമായ പല ദൃശ്യങ്ങളും പുറത്തു വരുന്നുമുണ്ട്. ഇതോടെ ഈ വിഷയം വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെയും പരി​ഗണനയിലാണ്.

  രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഭവിക്കുന്നത്

  തന്റെ സ്വകാര്യഭാഗങ്ങളിൽ നായ കടിച്ചു എന്ന് ഒരാൾ പരാതിയുമായി എത്തിയതിനെ തുടർന്ന്, ലഖ്‌നൗവിൽ നായയുടെ ഉടമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ശങ്കർ പാണ്ഡെ എന്നയാളുടെ നായ തന്റെ സ്വകാര്യ ഭാഗങ്ങളിൽ കടിച്ചതായി സങ്കൽപ് നിഗ എന്നയാൾ ​​പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.

  ''എന്റെ ശരീരത്തിൽ നിന്നും ധാരാളം രക്തം പുറത്തു വരാൻ തുടങ്ങി. പ്രാഥമിക ശുശ്രൂഷ നൽകാനായി അടുത്തുള്ള ലോക് ബന്ധു ആശുപത്രിയിൽ എത്തി. പിന്നീട് തുടർ ചികിത്സയ്ക്കായി എന്നെ കെജിഎംയുവിലേക്ക് മാറ്റി. നായയുടെ ആഴത്തിലുള്ള കടി എന്റെ മൂത്രാശയ ട്യൂബിനെ ബാധിച്ചെന്നും സുഖപ്പെടാൻ ഏറെ സമയമെടുക്കുമെന്നും അവിടെയുള്ള ഡോക്ടർമാർ എന്നോട് പറഞ്ഞു'', എന്നും സങ്കൽപ് നിഗ പരാതിയിൽ പറയുന്നു.

  Also Read- പ്രതിഷേധം; കോട്ടയം ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി

  ഗാസിയാബാദിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രാജ് നഗർ എക്സ്റ്റൻഷനിലെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ ലിഫ്റ്റിൽ വെച്ച് ഒരു പിഞ്ചുകുഞ്ഞിനെ വളർത്തുനായ കടിച്ചതാണ് സംഭവം. ഈ സംഭവത്തിൽ നായയുടെ ഉടമയുടെ പെരുമാറ്റത്തെയും നിരവധി പേർ വിമർശിച്ചിരുന്നു. നായ കുട്ടിയെ കടിച്ചതിന് ശേഷവും യാതൊരു പ്രതികരണവും കൂടാതെ നിൽക്കുകയായിരുന്നു ഉടമ. ലിഫ്റ്റിനുള്ളിൽ വെച്ച് ഒരു നായ യുവാവിനെ ആക്രമിക്കുന്ന വീഡിയോ നോയിഡയിൽ നിന്നും അടുത്തിടെ പുറത്ത് വന്നിരുന്നു. ഒരു മെഡിക്കൽ സ്റ്റോറിലെ ഡെലവറി ബോയ്ക്കാണ് കടിയേറ്റത്.

  പിറ്റ്ബുൾ ആക്രമണങ്ങൾ

  ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗാസിയാബാദിലെ ഒരു പാർക്കിൽ നടക്കുന്നതിനിടെ ഒരു പിറ്റ്ബുൾ അതിന്റെ ഉടമയുടെ അടുക്കൽ നിന്നോടി 10 വയസുള്ള കുട്ടിയെ ആക്രമിച്ച വാർത്ത ഈ മാസമാദ്യം പുറത്തു വന്നിരുന്നു. ഗാസിയാബാദിലെ ലോനിയിൽ ആറുവയസുകാരനെതിരെയും ഗുഡ്ഗാവിൽ ഒരു സ്ത്രീയെക്കെതിരെയും പിറ്റ്ബുൾ ആക്രമണം ഉണ്ടായിരുന്നു.

  ലഖ്‌നൗവിൽ നിന്നുള്ള സമാനമാ ഒരു വാർത്തയും നടുക്കത്തോടെയാണ് രാജ്യം കേട്ടത്. 82 കാരനായ ഉടമയെ പിറ്റ്ബുൾ ആക്രമിച്ചു കൊന്നതായിരുന്നു വാർത്ത. പൊതുവേ ആക്രമണകാരിയായ ഇനം ആണ് പിറ്റ്ബുൾസ് എന്ന് വിദ​ഗ്ധർ പറയുന്നു. മറ്റിനങ്ങളെ അപേക്ഷിച്ച് വ്യത്യസ്‌തമായ പരിചരണം ആവശ്യമുള്ള നായ്ക്കളാണ് പിറ്റ്ബുൾ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  Also Read- തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

  ''ഇത്തരം നായ്ക്കളെ വളർത്തുന്ന പലരും അവയെ കെട്ടിയിടുകയാണ് ചെയ്യാറ്. വലിയ ഊർജമുള്ള, ആക്രമണകാരികളായ നായ്ക്കളാണ് പിറ്റ്ബുൾ. എന്നാൽ ഇവയെക്കുറിച്ച് ഉടമസ്ഥരിൽ പലരും അജ്ഞതരാണ്. ഈ അജ്ഞത പലപ്പോഴും വലിയ പ്രശ്നങ്ങളിലാണ് അവസാനിക്കാറ്. അവയ്ക്ക് വ്യത്യസ്ത രീതിയിലുള്ള പരിചരണം ആവശ്യമാണ്. ഇത് ലഭിക്കാത്തപ്പോൾ, അവർ ആക്രമണകാരികളായിത്തീരും'', പെറ്റ് ബിഹേവിയറിസ്റ്റ് ആയ ആരോൺ ഡിസിൽവ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

  ആരാണ് ഉത്തരവാദി?

  ഗാസിയാബാദിലും ഗുഡ്ഗാവിലും നടന്ന ഇത്തരം കേസുകളിൽ നായ്ക്കളുടെ ഉടമകളെ കസ്റ്റഡിയിലെടുത്തിരുന്നു. മൃഗങ്ങളോടുള്ള അശ്രദ്ധമായ പെരുമാറ്റത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി സെക്ഷൻ 289 പ്രകാരം ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതു പ്രകാരം ഇവർക്ക് തടവോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷയായി ലഭിക്കാം.

  അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാർ​ഗനിർദേശങ്ങൾ അനുസരിച്ച്, ​​ വളർത്തുമൃഗങ്ങളെ ലിഫ്റ്റിലോ എലിവേറ്ററുകളിലോ കൊണ്ടുപോകുന്നതിൽ നിന്ന് നിന്ന് ഉടമകളെ വിലക്കാനാവില്ല. ഉടമകൾക്ക് അവരുടെ വളർത്തുമൃഗങ്ങളെ പൊതു സ്ഥലങ്ങളിൽ കൊണ്ടുപോകുകയും ചെയ്യാം. എന്നാൽ, പിറ്റ്ബുള്ളിന്റെ സ്വഭാവം ലാബ്രഡോർ അല്ലെങ്കിൽ റിട്രീവർ എന്നീ ഇനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായതിനാൽ ഈ ഇനത്തിന്റെ ആവശ്യകത അനുസരിച്ച് നായയെ പരിശീലിപ്പിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

  Also Read- കണ്ണൂരിൽ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലിൽ നിന്ന് പേവിഷം ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം

  വളർത്തുനായ്ക്കളെ പൗരസമിതിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ നിയമമെന്ന് കോർപ്പറേഷന്റെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. പക്ഷേ പല താമസക്കാരും തങ്ങളുടെ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാൻ വിമുഖത കാണിക്കുന്നതായും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

  വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, ലോകത്തിലെ റാബിസ് മരണങ്ങളിൽ 36 ശതമാനവും ഇന്ത്യയിലാണ്. പ്രതിവർഷം 18,000 മുതൽ 20,000 വരെ റാബിസ് മരണങ്ങൾ രാജ്യത്ത് സംഭവിക്കാറുണ്ടെന്നും ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നു.

  കോടതി നിലപാട്

  ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ അവകാശങ്ങളും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടാകേണ്ടതുണ്ടെന്നും തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ആളുകൾക്ക് വാക്സിനേഷൻ നൽകണമെന്നും വളർത്തു മൃ​ഗങ്ങൾ ആരെങ്കിലും ആക്രമിച്ചാൽ ചികിൽസാ ചെലവ് ഉടമകൾ വഹിക്കണമെന്നും അടുത്തിടെ സുപ്രീം കോടതി നിർദേശിച്ചിരുന്നു.

  തെരുവ് നായ പ്രശ്നം പരിഹരിക്കാൻ യുക്തിസഹമായ പരിഹാരം കാണണമെന്ന് പറഞ്ഞ സുപ്രീം കോടതി വിഷയം സെപ്റ്റംബർ 28 ന് വാദം കേൾക്കാൻ മാറ്റി. വിഷയത്തിൽ മറുപടി നൽകാൻ കക്ഷികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

  പലയിടങ്ങളിലും ഭീഷണിയായി മാറിയ തെരുവ് നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് വിവിധ പൗരസമിതികൾ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഈ സംഭവങ്ങളിൽ ഭൂരിഭാ​ഗവും കേരളത്തിലും മുംബൈയിലുമാണ്. തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ മുനിസിപ്പൽ അധികാരികളെ അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതിയും കേരള ഹൈക്കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവുകൾക്കെതിരെ ചില എൻജിഒകളും വ്യക്തിഗത ഹർജിക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

  കേരളത്തിലെ സാഹചര്യം

  അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ കേരളം സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണിത്. ഇക്കാര്യത്തിൽ സുപ്രീം കോടതി കേരളത്തിന്റെ നിർദേശം ആരാഞ്ഞിരുന്നു.

  പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിട്ടും രണ്ടു പേർ മരിച്ച സംഭവം സംസ്ഥാനത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കേരളത്തിൽ ഏകദേശം മൂന്നു ലക്ഷത്തോളം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തെരുവു നായ്ക്കളുടെ ശല്യത്തിന് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ തെരുവുനായ ശല്യം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിൽ വരെ ചർച്ചയായിരുന്നു.
  Published by:Rajesh V
  First published: