2024 മലയാള സിനിമയ്ക്ക് നഷ്ടം 700 കോടി;199 ചിത്രങ്ങളിൽ 173 ഫ്ലോപ്പ്

Last Updated:

ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ 26 എണ്ണം മാത്രമാണ് ലാഭമുണ്ടാക്കിയത്

News18
News18
2024ൽ മലയാള സിനിമയ്ക്ക് നഷ്ടം 700 കോടി രൂപ. ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ റിലീസായ 199 ചിത്രങ്ങളിൽ 173 എണ്ണവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതായി പ്രൊഡ്യൂസ് അസോസിയേഷൻ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു.ആകെ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് തുടങ്ങിയ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച 26 എണ്ണം മാത്രമാണ് ലാഭമുണ്ടാക്കിയത്.
റീ റിലീസ് ഉൾപ്പെടെ 204 സിനിമകളാണ് ഈ വർഷം റിലീസായത്. റീ റീലീസായി എത്തിയ 5 ചിത്രങ്ങളിൽ ദേവദൂതൻ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബാക്കിയുള്ള 199 സിനിമകൾക്കായി 1000 കോടി രൂപയാണ് നിർമ്മാതാക്കൾ മുടക്കിയത്. ലാഭമുണ്ടാക്കിയ 26 ചിത്രങ്ങളിൽ നിന്ന് 300-350 കോടിയോളം രൂപ ലാഭമുണ്ടാക്കനായെങ്കിലും ബാക്കി ചത്രങ്ങൾ 700 കോടിയോളം രൂപ മലയാള സിനിമ വ്യവസായത്തിന് നഷ്ടമുണ്ടാക്കിയെന്നും നിർമ്മാതാക്കളുടെ സംഘടന പത്രക്കുറിപ്പിൽ പറയുന്നു.
നഷ്ടം മുൻവർഷത്തേക്കാൾ കൂടുതലാണെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാത്തത് വലിയ പ്രതിസന്ധിയാണെന്നും സംഘടന പത്രക്കുറിപ്പിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
2024 മലയാള സിനിമയ്ക്ക് നഷ്ടം 700 കോടി;199 ചിത്രങ്ങളിൽ 173 ഫ്ലോപ്പ്
Next Article
advertisement
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും; കൊച്ചിയിൽ യുവാവ് പിടിയിൽ
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തും; ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും;കൊച്ചിയിൽ യുവാവ് പിടിയിൽ
  • കൊച്ചിയിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ.

  • മലപ്പുറം സ്വദേശി അജിത്തിന്റെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തി.

  • അജിത്ത് മാനേജരായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ട്രെയിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

View All
advertisement