71st National Film Awards | ഉർവശിക്കും വിജയരാഘവനും അഭിനയത്തിന് ദേശീയ പുരസ്കാരം; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് പുരസ്കാരം
71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മലയാളി തിളക്കം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയെ മികച്ച സഹനടിയായും പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനെ മികച്ച സഹനടനായും തിരഞ്ഞെടുത്തു. ഉർവശിയുടെ രണ്ടാമത്തെ ദേശീയ പുരസ്കാരമാണ്. 2005 ൽ അച്ചുവിന്റെ 'അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യ ദേശീയ പുരസ്‌കാരം.
വിജയരാഘവന് ആദ്യമായാണ് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.
advertisement
പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്ററായി. മോഹൻദാസ് മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി.മലയാളിയായ സച്ചിൻ സുധാകരൻ അനിമൽ എന്ന ഹിന്ദി ചിത്രത്തിലൂടെ ശബ്ദ ലേഖനത്തിന് പുരസ്‌കാരം നേടി.
ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വൈകീട്ട് ആറിനായിരുന്നു പ്രഖ്യാപനം തുടങ്ങിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 01, 2025 6:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
71st National Film Awards | ഉർവശിക്കും വിജയരാഘവനും അഭിനയത്തിന് ദേശീയ പുരസ്കാരം; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം