റീ-റിലീസിന് പിന്നാലെ പൃഥ്വിരാജിന്റെ അൻവർ അടിസ്ഥനമാക്കി 'കശ്മീർ കാബൂൾ കറാച്ചി' എന്ന വെബ് സീരീസ് വരുന്നു

Last Updated:

അൻവർ ആദ്യം റിലീസ് ചെയ്തത് 2010 ലാണ്. ചിത്രത്തെ ആസ്പദമാക്കി ഒരു ഹിന്ദി വെബ് സീരീസും ഒരുങ്ങുന്നുണ്ട്

കശ്മീർ കാബൂൾ കറാച്ചി
കശ്മീർ കാബൂൾ കറാച്ചി
പൃഥ്വിരാജ് സുകുമാരനെ (Prithviraj Sukumaran) നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ (Anwar) കേരളത്തിലെ ലിമിറ്റഡ് സ്‌ക്രീനുകളിൽ വീണ്ടും റിലീസ് ചെയ്തു. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഒക്ടോബർ 25 ന് റീ റിലീസ് ചെയ്ത ചിത്രം നൂതനമായ ദൃശ്യ- ശബ്ദ മികവോടെയാണ് പ്രദർശനം ആരംഭിച്ചത്. 14 വർഷത്തിന് ശേഷമാണ് ഈ പൃഥ്വിരാജ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്. ഡോൾബി അറ്റ്മോസ് 4Kയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തിയത്.
സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ഈ ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്. ചിത്രത്തെ ആസ്പദമാക്കി ഒരു ഹിന്ദി വെബ് സീരീസും ഒരുങ്ങുന്നുണ്ട്. 'കശ്മീർ കാബൂൾ കറാച്ചി' എന്ന പേരിൽ ഒരുങ്ങുന്ന ഈ വെബ് സീരിസ് 2025ൽ റിലീസ് ചെയ്യും. ഇത് കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗവും ആലോചനയിലുണ്ടെന്നും നിർമ്മാതാവ് അറിയിച്ചു.
സാഹിത്യകാരനായ ഉണ്ണി ആർ., അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
advertisement
ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ - അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പ്രൊമോഷൻസ് - വിപിൻ പൊഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ്, പി.ആർ.ഒ.- ശബരി, അരുൺ പൂക്കാടൻ.
Summary: 'Kashmir, Kabul, Karachi' is an upcoming Hindi web-series based on Prithviraj movie Anwar, The film was re-released the other day, 14-years from its actual theatre debut. The movie was directed by Amal Neerad
മലയാളം വാർത്തകൾ/ വാർത്ത/Film/
റീ-റിലീസിന് പിന്നാലെ പൃഥ്വിരാജിന്റെ അൻവർ അടിസ്ഥനമാക്കി 'കശ്മീർ കാബൂൾ കറാച്ചി' എന്ന വെബ് സീരീസ് വരുന്നു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement