ബിഗ് ബോസിൽ അമൃതയും അഭിരാമിയും വന്നത് വളരെ ആശ്വാസകരമായി തോന്നിയെന്ന് രജിത് കുമാർ; വീഡിയോ പങ്കിട്ട് അഭിരാമി

Abhirami Suresh shares a video of Rajith Kumar speaking about his rapport with singer sisters during Bigg Boss | ബിഗ് ബോസ് വീട്ടിലെ സൗഹാർദ്ദത്തെപ്പറ്റി രജിത് കുമാർ

News18 Malayalam | news18-malayalam
Updated: March 26, 2020, 4:35 PM IST
ബിഗ് ബോസിൽ അമൃതയും അഭിരാമിയും വന്നത് വളരെ ആശ്വാസകരമായി തോന്നിയെന്ന് രജിത് കുമാർ; വീഡിയോ പങ്കിട്ട് അഭിരാമി
അമൃത, അഭിരാമി; രജിത് കുമാർ
  • Share this:
ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ പലരും ശ്രദ്ധിച്ച സൗഹാർദമായിരുന്നു രജിത് കുമാറും അമൃത-അഭിരാമി സഹോദരിമാരും തമ്മിലേത്. ഷോയുടെ മധ്യത്തിൽ മത്സരാര്ഥികളായി എത്തിയ അമൃതയും അഭിരാമിയും രജിത് കുമാറുമായി നല്ല സൗഹാർദ്ദത്തിലായിരുന്നു. പലപ്പോഴും അദ്ദേഹം പറയുന്നത് കേൾക്കാനും ഒപ്പമിരിക്കാനുമെല്ലാം അവർ രണ്ടും കൂടെയുണ്ടായിരുന്നു. എന്നാൽ അതെല്ലാം വോട്ട് തന്ത്രമെന്ന വിവാദം ഉടലെടുക്കാൻ അധികം വൈകിയില്ല.

ബിഗ് ബോസ് മത്സരത്തിൽ പ്രേക്ഷകരുടെ വോട്ട് നേടാൻ വേണ്ടിയാണ് ജനസമ്മിതിയുള്ള വ്യക്തിയായ രജിത് കുമാറിനൊപ്പം അവർ കൂടിയതെന്ന വിഷയം ഉണ്ടായി. പക്ഷെ അവരെപ്പറ്റി രജിത് കുമാർ തന്നെ പറയുന്ന കാര്യങ്ങൾ സഹോദരിമാരിൽ ഇളയ ആളായ അഭിരാമി സുരേഷ് പങ്കിടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രജിത്കുമാർ ഇവരുമായുള്ള സൗഹാർദ്ദത്തെപ്പറ്റി വാചാലനാവുന്നത്.

നല്ല കുട്ടികളാണ് അമൃതയും അഭിരാമിയും എന്നാണ് രജിത് കുമാറിന് പറയാനുള്ളത്. തന്റെ തന്നെ വേവ് ലെങ്ങ്തിൽ സംസാരിക്കാനും, കുറച്ചെങ്കിലും സഹകരിക്കാനും അറിവ് നേടാനും ശ്രമിച്ചപ്പോൾ അവർ രണ്ടും ഒരാശ്വാസമായി തോന്നി എന്ന് രജിത്കുമാർ പറയുന്നു. അഭിരാമി പങ്കിട്ട വീഡിയോ ചുവടെ:


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍