ചേക്കിലെ മാധവനും മുള്ളാണി പപ്പനും പേരെടുത്ത മേഖലയിൽ ബിജുക്കുട്ടനും; അടുത്ത സിനിമയിൽ കള്ളനായി വേഷം

Last Updated:

കുട്ടികൾക്കൊപ്പം വീട്ടുക്കാർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷൻ സ്റ്റോറിയാണ് 'കള്ളന്മാരുടെ വീട്'

'കള്ളന്മാരുടെ വീട്'
'കള്ളന്മാരുടെ വീട്'
ചേക്കിലെ മാധവനായി ദിലീപും മുള്ളാണി പപ്പനായി മാലാ അരവിന്ദനും പേരെടുത്ത മേഖലയിലേക്ക് ബിജു കുട്ടനും. കള്ളന്റെ വേഷമാണ് അടുത്ത ചിത്രത്തിൽ. പാലക്കാട്ടുക്കാരൻ ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കിയത്. ഹുസൈൻ അറോണിയുടെ മനസ്സിൽ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്. കള്ളന്മാരുടെ കഥ ഏറെ ഇഷ്ടപ്പെടുന്ന ഒരു സമൂഹമാണ് കേരളത്തിൽ ഉള്ളത്.
കായംകുളം കൊച്ചുണ്ണി, മീശ മാധവൻ തുടങ്ങിവയെല്ലാം വലിയ ഹിറ്റുകൾ ആയിരുന്നു. വളരെയധികം സിനിമ ഇഷ്ടപെടുന്ന ഹുസൈൻ അറോണി,
സ്വന്തമായി ഒരു സിനിമ നിർമിച്ചു സംവിധാനം ചെയ്യണമെന്ന ആഗ്രഹം വന്നപ്പോൾ ബിജു കുട്ടനെ കള്ളനാക്കിയുള്ള ഒരു കഥയാണ് മനസ്സിൽ വന്നത്. അങ്ങനെ 'കള്ളന്മാരുടെ വീട്' എന്ന് പേരിട്ട് ഒരു തിരക്കഥ എഴുതി പൂർത്തിയാക്കി.
ബിജുക്കുട്ടന് കഥ ഇഷ്ടമായപ്പോൾ സിനിമയിലേക്കുള്ള തുടക്കമായി.
കുട്ടികൾക്കൊപ്പം വീട്ടുക്കാർക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു ഫിക്ഷൻ സ്റ്റോറിയാണ് 'കള്ളന്മാരുടെ വീട്'. മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമക്ക് ശേഷം കുട്ടികൾക്ക് ഇഷ്ടമാവുന്ന മായാജാലം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
ബിജു കുട്ടനെ കൂടാതെ കള്ളത്തരം മനസ്സിൽ ഉള്ള ഉസ്താദിന്റെ വേഷത്തിൽ നസീർ സംക്രാന്തിയും കൂടാതെ ഉല്ലാസ് പന്തളവും ബിനീഷ് ബാസ്‌റ്റ്യനും കരിങ്കാളി എന്ന ഹിറ്റു പാട്ടിലൂടെ വൈറലായ ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം സിനിമാ മോഹികളായ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
"ചിന്തിക്കാനായി ഒന്നും ചിലപ്പോൾ ഉണ്ടാവില്ല. ഇതൊരു ബുദ്ധിജീവി പടമല്ല. പക്ഷെ, അത്യാവശ്യം ചിരിച്ചാസ്വദിക്കാനുള്ള നല്ലൊരു കഥ ഈ സിനിമക്കുള്ളിലുണ്ട്. ഒപ്പം, അത്ഭുത മായാജാല കാഴ്ചകളും.."
ഹുസൈൻ അറോണി പറഞ്ഞു.
കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി. രാജ് നിർവ്വഹിക്കുന്നു. ജോയ്സ് ലഹ, സുധാംശു എന്നിവർ എഴുതിയ വരികൾക്ക് അൻവർ സാദത്ത്, ദക്ഷിണ എന്നിവർ സംഗീതം പകരുന്നു.
advertisement
എഡിറ്റിംങ്- സാനു സിദ്ദിഖ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മുഹമ്മദ് ഷെറീഫ്, ശ്രീകുമാർ രഘുനാഥ്, കല- മധു, ശിവൻ കല്ലാടിക്കോട്, മേക്കപ്പ്-സുധാകരൻ, വസ്ത്രാലങ്കാരം- ഉണ്ണി പാലക്കാട്, സ്റ്റിൽസ്- രാംദാസ് മാത്തൂർ, പരസ്യകല -ഷമീർ, ആക്ഷൻ- മാഫിയ ശശി, വിഘ്നേഷ്; ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹക്കീം ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരക്ഷൻ പി.ജി.,
ക്രിസ്തുമസിന് 'കള്ളന്മാരുടെ വീട്' പ്രദർശനത്തിനെത്തും. പി.ആർ.ഒ. - എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ചേക്കിലെ മാധവനും മുള്ളാണി പപ്പനും പേരെടുത്ത മേഖലയിൽ ബിജുക്കുട്ടനും; അടുത്ത സിനിമയിൽ കള്ളനായി വേഷം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement