Grace Antony | ശബ്ദവും വെളിച്ചവും ആൾക്കൂട്ടവും ഇല്ലാതെ; നടി ഗ്രേസ് ആന്റണി വിവാഹിതയായി

Last Updated:

ഭർത്താവിന്റെ മുഖം വെളിപ്പെടുത്തിയില്ല. വരന്റെ കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഗ്രേസ് പങ്കിട്ടിട്ടുള്ളത്

ഗ്രേസ് ആന്റണി വിവാഹിതയായി
ഗ്രേസ് ആന്റണി വിവാഹിതയായി
മലയാള ചലച്ചിത്ര താരം ഗ്രേസ് ആന്റണി (Grace Antony) വിവാഹിതയായി. ശബ്ദവും വെളിച്ചവും ആൾക്കൂട്ടവും ഇല്ലാതെ നടന്ന വിവാഹം എന്ന് ക്യാപ്‌ഷൻ നൽകി ചിത്രവും പോസ്റ്റ് ചെയ്താണ് ഗ്രേസ് വിവാഹം കഴിഞ്ഞ കാര്യം അറിയിച്ചത്. ഭർത്താവിന്റെ മുഖം വെളിപ്പെടുത്തിയില്ല. വരന്റെ കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഗ്രേസ് പങ്കിട്ടിട്ടുള്ളത്. വിവാഹം നടക്കാൻ പോകുന്നതായി ഗ്രേസ് യാതൊരു അറിയിപ്പും പ്രഖ്യാപിച്ചിട്ടുമില്ല. നിരവധി താരങ്ങൾ ഗ്രേസ് ആന്റണിക്ക് ആശംസ അറിയിച്ചു. സംഗീത സംവിധായകനായ എബി ആണ് വരൻ എന്ന് സൂചനയുണ്ട്.
മലയാള സിനിമയിൽ ഒരുപിടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഗ്രേസ് ആന്റണി, 'കുമ്പളങ്ങി നൈറ്റ്സ്' സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികാവേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. കുറച്ചു നാളുകൾക്ക് മുൻപ് ഒ.ടി.ടിയിൽ റിലീസ് ചെയ്ത 'നാഗേന്ദ്രൻസ് ഹണിമൂൺ' സീരീസിലെ ഗ്രേസിന്റെ വേഷം ശ്രദ്ധേയമായിരുന്നു.



 










View this post on Instagram























 

A post shared by Grace (@grace_antonyy)



advertisement
Summary: Malayalam film actor grace Antony got married in a hush-hush ceremony. She posted a couple of photos on Instagram and captioned it: 'No Sounds, No lights, No Crowd. Finally we made it. #justmarried'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Grace Antony | ശബ്ദവും വെളിച്ചവും ആൾക്കൂട്ടവും ഇല്ലാതെ; നടി ഗ്രേസ് ആന്റണി വിവാഹിതയായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement