Benz: ഇനി കുറച്ച് വില്ലനിസം ആവാം; ലോകേഷ് കനകരാജ് ചിത്രം ബെൻസിൽ വില്ലനാകാൻ മാധവൻ
- Published by:Sarika N
- news18-malayalam
Last Updated:
മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്
തമിഴിലെ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജിന്റെ രചനയിൽ രാഘവ ലോറൻസ് നായകനാകുന്ന ചിത്രമാണ് ബെൻസ്. ലോറൻസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കും ടീസറും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് സിനിമ പ്രേമികൾക്കിടയിൽ പ്രത്യേക ഫാൻ ബെയ്‌സ് ഉണ്ട്. ഇപ്പോഴിതാ എൽസിയു കഥ പറയുന്ന സിനിമയിൽ മാധവനും ഭാഗമാകും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നാണ് ഇന്ത്യാഗ്ലിറ്റ്സ് തമിഴിനെ ഉദ്ധരിച്ച് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അജയ് ദേവ്ഗൺ നായകനായ ശൈതാൻ എന്ന സിനിമയിൽ മാധവൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണനാണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്.ലോകേഷ് കനകരാജിന്റെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്. എൽസിയുവിന്റെ ഭാഗമായി ഒരു ഹ്രസ്വചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിക്രം, ദില്ലി, റോളക്സ്, അമർ, സന്ദാനം, ലിയോ തുടങ്ങിയ എൽസിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതിൽ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്.
advertisement
2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് വിക്രം, ലിയോ എന്നീ സിനിമകളും എൽസിയുവിന്റെ ഭാഗമായി പുറത്തിറങ്ങി. കൈതി 2 , റോളക്‌സിന്റെ സിനിമ, വിക്രം 3 തുടങ്ങിയ സിനിമകളും ഈ യൂണിവേഴ്‌സിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
December 12, 2024 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Benz: ഇനി കുറച്ച് വില്ലനിസം ആവാം; ലോകേഷ് കനകരാജ് ചിത്രം ബെൻസിൽ വില്ലനാകാൻ മാധവൻ