Actor Meghanathan നടൻ മേഘനാദൻ അന്തരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
നടൻ ബാലൻ കെ.നായരുടെ മകനാണ് മേഘനാദൻ
പ്രശസ്ത നടൻ മേഘനാദൻ (60) അന്തരിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ് മേഘനാദൻ.
അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ ചിത്രം. ചമയം, രാജധാനി, പഞ്ചാഗ്നി, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പപ്പൻ, ചെങ്കോൽ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
സംസ്കാരം ഷൊർണൂരിലുള്ള വീട്ടിൽ വച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
Summary: Malayalam Actor Meghanathan Passes Away Due To Respiratory Illness
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
November 21, 2024 6:35 AM IST