advertisement

Actor Mela Reghu Passes Away| നടൻ മേള രഘു അന്തരിച്ചു

Last Updated:

മോഹൻലാലിന്റെ ‘ദൃശ്യം 2’ൽ ആണ് ഒടുവിൽ അഭിനയിച്ചത്.

കൊച്ചി: നടൻ മേള രഘു (ശശിധരൻ) അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 16നു ചേർത്തല പുത്തൻവെളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ചേർത്തലയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അന്ത്യം. ഭാര്യ- ശ്യാമള, മകൾ- ശിൽപ.
സംവിധായകൻ കെ ജി ജോർജിന്റെ ‘മേള’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷത്തിലാണ് രഘു അഭിനയിച്ചത്. തുടർന്നാണ് മേള രഘു എന്നറിയപ്പെട്ടത്. കമൽഹാസന്റെ ‘അപൂർവ സഹോദരങ്ങൾ’ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു. സിനിമയിൽ 40 വർഷം പിന്നിട്ട രഘു മോഹൻലാലിന്റെ ‘ദൃശ്യം 2’ൽ ആണ് ഒടുവിൽ അഭിനയിച്ചത്. 30ൽ അധികം സിനിമകളിൽ അഭിനയിച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Actor Mela Reghu Passes Away| നടൻ മേള രഘു അന്തരിച്ചു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement