Game Changer: 256 അടി ഉയരം; ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ രാം ചരണിന്റെ കൂറ്റൻ കട്ടൗട്ട് വെച്ച് ആരാധകര്‍

Last Updated:

ലുങ്കിയും ടി-ഷർട്ടും ധരിച്ച നടന്റെ ക്യാരക്ടർ ലുക്കിലുള്ള ചിത്രമാണ് കട്ടൗട്ടിലുള്ളത്

News18
News18
തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’.വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തുന്ന ചിത്രത്തിനെ കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ ഏറെയാണ്. 400 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിൽ രാം ചരണിന്റെ നായികയായി ബോളിവുഡ് താരം കിയാര അദ്വാനി ആണ്.ജനുവരി പത്തിന് സംക്രാന്തി റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രാം ചരണിന്‍റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ് ആരാധകർ.നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട് ആണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് 256 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് ആരാധകർ സ്ഥാപിച്ചിരിക്കുന്നത്.ലുങ്കിയും ടി-ഷർട്ടും ധരിച്ച നടന്റെ ക്യാരക്ടർ ലുക്കിലുള്ള ചിത്രമാണ് കട്ടൗട്ടിലുള്ളത്.പുറകിലായി വെള്ള കുതിരയെയും കാണാൻ സാധിക്കും.ഇതിനോടകം തന്നെ നടന്റെ കൂറ്റൻ കട്ടൗട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
advertisement
കേരളത്തിൽ ഗെയിം ചേഞ്ചര്‍ റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. രാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകൾ ഉണ്ട്. എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Game Changer: 256 അടി ഉയരം; ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ രാം ചരണിന്റെ കൂറ്റൻ കട്ടൗട്ട് വെച്ച് ആരാധകര്‍
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement