Actor Sajeed Pattalam | നടൻ സജീദ് പട്ടാളം അന്തരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സജീദ് ജാനേമന്നിലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷത്തിലൂടെ ശ്രദ്ധേയനായി.
കൊച്ചി: നടൻ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. കൊച്ചിൻ സ്വദേശിയാണ്. വെബ്സീരീസുകളിലൂടെയാണ് സജീബ് അഭിനയം ആരംഭിക്കുന്നത്. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങിയ റോളുകളിലൂടെ സിനിമാഭിനയം ആരംഭിച്ച സജീദ് ജാനേമന്നിലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷത്തിലൂടെ ശ്രദ്ധേയനായി.
അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും അതുവഴി വെബ് സീരീസുകളിലേക്കും എത്തി. തുടർന്നാണ് സജീദ് സിനിമാഭിനയം ആരംഭിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്.
തരുൺ മൂർത്തി സംവിധാനം ചെയ്ത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ സജീദ് ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 06, 2022 7:18 PM IST