'ഞാൻ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു': ശ്രീനാഥ് ഭാസി

Last Updated:

സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.
ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് അവതാരകയോട് മോശമായി സംസാരിച്ചത്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന അവതാരകയുടെ പരാതിയില്‍ പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്. അതേസമയം നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഞാൻ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു': ശ്രീനാഥ് ഭാസി
Next Article
advertisement
ഡൽഹി ​കോർപറേഷൻ ഉപതിരഞ്ഞെടുപ്പ്; 12ൽ 7 സീറ്റുമായി BJP; എഎപിക്ക് 3 സീറ്റ്
ഡൽഹി ​കോർപറേഷൻ ഉപതിരഞ്ഞെടുപ്പ്; 12ൽ 7 സീറ്റുമായി BJP; എഎപിക്ക് 3 സീറ്റ്
  • ഡൽഹി കോർപറേഷൻ ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ 7 സീറ്റും ബിജെപി നേടി.

  • ആം ആദ്മി പാർട്ടി 3 സീറ്റുകളും കോൺഗ്രസും ഫോർവേഡ് ​ബ്ലോക്കും ഓരോ സീറ്റുകളും നേടി.

  • 250 സീറ്റുകളുള്ള ഡൽഹി കോർപറേഷനിൽ 116 സീറ്റുകളാണ് ഇപ്പോൾ ബിജെപിക്കുള്ളത്.

View All
advertisement