Sreenivasan | ശ്രീനിവാസൻ അന്തരിച്ചു
- Published by:meera_57
- news18-malayalam
Last Updated:
മലയാള ചലച്ചിത്ര മേഖലയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ പ്രതിഭ
നടൻ ശ്രീനിവാസൻ ശനിയാഴ്ച രാവിലെ അന്തരിച്ചു (Sreenivasan passes away). 69 വയസായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രോഗാവസ്ഥയിലായിരുന്നു. പൊതുപരിപാടികളിൽ പോലും തീരെ അവശനായ അദ്ദേഹത്തെ കണ്ട സാഹചര്യമുണ്ട്. വിമലയാണ് ഭാര്യ. മക്കൾ- വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.
മലയാള ചലച്ചിത്ര മേഖലയ്ക്ക് അതുല്യമായ സംഭാവനകൾ ആണ് ശ്രീനിവാസൻ നൽകിയത്. 1977ൽ അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷമാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കമായിരുന്നു ആദ്യസിനിമ. ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തതിനു ശേഷം 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയക്ക് തിരക്കഥ എഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
ശരാശരി മലയാളിയുടെ പ്രശ്നങ്ങൾ ആയിരുന്നു ശ്രീനിവാസന്‍റെ സിനിമകളിൽ നിറഞ്ഞുനിന്നത്. ശ്രീനിവാസന്‍റെ രചനയിൽ സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സന്ദേശം സിനിമ ഇന്നും കാലികപ്രസക്തമാണ്. മലയാളിയുടെ അന്ധമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളും കുടുംബ ബന്ധങ്ങളും ശ്രീനിവാസൻ സിനിമകളുടെ പ്രത്യേകത ആയിരുന്നു. നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, വരവേൽപ്, അഴകിയ രാവണൻ, ചമ്പക്കുളം തച്ചൻ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങി ഞാൻ പ്രകാശൻ വരെ ശ്രീനിവാസന്‍റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ നിരവധിയാണ്.
advertisement
അധ്യാപകനായ ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി കണ്ണൂരിലെ തലശ്ശേരിക്കടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. സ്കൂൾ - കോളേജ് പഠനകാലത്തിനു ശേഷം പിന്നീട് അദ്ദേഹം മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. മുപ്പത്തിയൊന്നോളം ചിത്രങ്ങളിൽ കഥ, തിരക്കഥ, സംവിധാനം, എന്നി മേഖലകളിൽ പങ്കാളി ആയിരുന്നു.
Summary: Actor Sreenivasan passed away in Kochi. He is survived by wife Vimala, son Vineeth, Dhyan daughters-in-law and grand children
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 20, 2025 8:55 AM IST










