ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങി; മയക്കുമരുന്ന് കേസിൽ നടൻ കൃഷ്ണയ്ക്കും പങ്കുണ്ടെന്ന് സൂചന
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒന്നര വർഷമായി ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ
ചെന്നൈ: മയക്കുമരുന്ന് കേസിൽ ചെന്നൈയിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലായി ഏഴുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിൽ വാങ്ങും. ശ്രീകാന്തിന് പുഴൽ ജയിലിൽ ഒന്നാം ക്ലാസ് താമസ സൗകര്യം അനുവദിക്കണമെന്ന് അഭിഭാഷകന്റെ വാദം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും അംഗീകരിച്ചു.
മയക്കുമരുന്ന് കേസിൽ ശ്രീകാന്തുമായി അടുപ്പമുള്ള നടന്മാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ് നടൻ കൃഷ്ണയ്ക്കെതിരെ ഇതിനോടകം അന്വേഷണം ആരംഭിച്ചെന്നാണ് സൂചന. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം.
കേസിൽ ശ്രീകാന്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചു. ഇതിൽ തന്റെ കുടുംബ സാഹചര്യത്തെക്കുറിച്ചും താൻ കുടുങ്ങിപ്പോയതാണെന്നും ശ്രീകാന്ത് പരാമർശിച്ചിട്ടുണ്ട്. നാലുവകുപ്പുകൾ ചേർത്താണ് ശ്രീകാന്തിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്.
ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 43 തവണയായി അഞ്ചു ലക്ഷം രൂപയ്ക്കു ശ്രികാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് വിലയിരുത്തൽ. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലുമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നത്. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായും വിവരമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കാനാണ് സാധ്യത.
advertisement
ഒന്നര വർഷമായി അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മയക്കുമരുന്ന് ഉപയോഗിച്ചെങ്കിലും അവ ആർക്കും വിറ്റിട്ടില്ലെന്നും നടൻ പൊലീസിനോട് പറഞ്ഞിരുന്നു. 'തീങ്കരൈ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശ്രീകാന്ത് കൊക്കൈയ്ൻ ആവശ്യപ്പെട്ടെന്നും അത് 12,000 രൂപയ്ക്കാണ് വിറ്റതെന്നും മുൻ എഐഎഡിഎംകെ അംഗം പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചെന്നൈയിലെ ക്ലബ്ബുകളിലും പാർട്ടികളിലും ശ്രീകാന്തും നടൻ കൃഷ്ണയും കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായും പ്രശാന്ത് പോലീസിനോട് പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
June 25, 2025 10:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങി; മയക്കുമരുന്ന് കേസിൽ നടൻ കൃഷ്ണയ്ക്കും പങ്കുണ്ടെന്ന് സൂചന