ദിലീപേട്ടൻ എന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടത്'; നടി തമന്ന

Last Updated:

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന.

ദിലീപേട്ടൻ എന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടതെന്ന് നടി തമന്ന. ദീലിപ് വളരെ ലളിതമായ ഒരാളാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പറ്റിയത് നല്ല അവസരമായി കാണുന്നുവെന്നും തമന്ന പറഞ്ഞു. കൊല്ലത്തെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിനറെ ഉദ്ഘാടനെത്തിയതായിരുന്നു താരം. ഗ്രേറ്റ് ജനപ്രിയ നായകൻ ദീലിപിനെ പറ്റിയുളള അനുഭവം പറയാൻ പറഞ്ഞപ്പോളായിരുന്നു നടിയുടെ മറുപടി.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന. രജനികാന്ത് ചിത്രം ജയിലറിലെ കാവാല എന്ന ഡാന്‍സ് നമ്പറിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് തമന്ന.
അതേസമയം കൊല്ലത്തെത്തിയ തമന്നയ്ക്ക് മുന്നിലേക്ക് ആരാധകന്‍ എടുത്ത് ചാടിയത് വലിയ പ്രശ്നങ്ങൾക്ക് വഴി വച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനായി കാറിനടുത്തേക്ക് പോകുന്നതിനിടെ ബാരിക്കേട് ചാടി കടന്നാണ് യുവാവ് നടിയ്ക്ക് മുന്നിലെത്തിയത്. തമന്നയെ അടുത്ത് കണ്ട ആവേശത്തിലാകണം താരത്തിന്‍റെ അനുവാദം കൂടാതെ യുവാവ് ഷേക്ക് ഹാന്‍ഡ് നല്‍കാനും ശ്രമിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ദിലീപേട്ടൻ എന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടത്'; നടി തമന്ന
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement