'ദിലീപ് കുട്ടിക്കാലം മുതൽ അറിയുന്ന വ്യക്തി..തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ല'; അതിജീവിതയ്ക്ക് നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നു; ടിനി ടോം

Last Updated:

അഗ്നിശുദ്ധി വരുത്തി സത്യം പുറത്തുവരാനാണ് ഞങ്ങൾ കാത്തിരുന്നതെന്ന് നടൻ പറഞ്ഞു

News18
News18
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധിയോട് പ്രതികരിച്ച് നടൻ ടിനി ടോം. കോടതിയാണ് അന്തിമം എന്ന് വിശ്വസിക്കുന്നതിനാൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 'കോടതിയാണ് അന്തിമം. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെയൊക്കെ ശിക്ഷിച്ചിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടവരെ ശിക്ഷിച്ചിട്ടുമില്ല. കോടതി വിധി അംഗീകരിക്കുന്നു. അതിജീവിത ഞങ്ങൾക്കൊപ്പമുള്ള ആളാണ്. ഇത്രയും കാലം ശിക്ഷ അനുഭവിച്ച ആളും ഞങ്ങൾക്കൊപ്പമുള്ള ആളാണ്. അഗ്നിശുദ്ധി വരുത്തി സത്യം പുറത്തുവരാനാണ് ഞങ്ങൾ കാത്തിരുന്നത്. കോടതിയെ വിശ്വസിക്കുന്നു, അതിനാൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നു,' ടിനി ടോം പറഞ്ഞു.
ദിലീപ് തെറ്റുകാരനല്ലെന്ന് വിശ്വസിച്ചിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അടുത്ത സുഹൃത്തും സഹോദരനുമായ ഒരാൾ ഇത്തരത്തിൽ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഞാൻ ആലുവക്കാരനാണ്. ദിലീപിനെ കുട്ടിക്കാലം മുതൽ കാണുന്ന ഒരാളാണ്. മിമിക്രി മത്സരത്തിന് പോകുമ്പോൾ എന്നെ ജഡ്ജ് ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അടുത്തറിയുന്ന ഒരാളെന്ന നിലയിൽ ഇത്തരത്തിൽ ഒരു പാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. എന്റെ കല്യാണശേഷം എന്നെയും ഭാര്യയേയും വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയത് ദിലീപേട്ടനും മഞ്ജു ചേച്ചിയും ചേർന്നാണ്,'. ടിനി ടോം പറഞ്ഞു.
advertisement
അതേസമയം,കേസിനെ സംബന്ധിച്ച് ഇത്തരം വ്യക്തിപരമായ ഇഷ്ടങ്ങളോടൊപ്പമല്ല കോടതിയോടൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരസംഘടനയായ അമ്മയിലേക്കുള്ള നടൻ ദിലീപിന്റെ പുനഃപ്രവേശം സംഘടനയാണ് തീരുമാനിക്കുകയെന്നും ഇതിനായി പ്രത്യേക ജനറൽബോഡി ഉടൻ ചേരുമെന്നും ടിനി ടോം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദിലീപ് കുട്ടിക്കാലം മുതൽ അറിയുന്ന വ്യക്തി..തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ല'; അതിജീവിതയ്ക്ക് നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നു; ടിനി ടോം
Next Article
advertisement
എന്താണീ വൈറൽ 'മാരി മി ചിക്കന്‍'?
എന്താണീ വൈറൽ 'മാരി മി ചിക്കന്‍'?
  • 'മാരി മി ചിക്കന്' 2025-ല്‍ ഗൂഗിളില്‍ ഏറ്റവും തിരഞ്ഞ പാചകക്കുറിപ്പുകളില്‍ ഒന്ന്

  • വെയിലത്തുണക്കിയ തക്കാളി, വെളുത്തുള്ളി, ക്രീം, പാര്‍മെസന്‍ എന്നിവ ചേര്‍ത്ത് പാകം ചെയ്യുന്നു.

  • ഡേറ്റ് നൈറ്റുകള്‍ മുതല്‍ ഫാമിലി ഡിന്നറുകള്‍ വരെ 'മാരി മി ചിക്കന്' ആണ് താരം.

View All
advertisement